ഇരട്ടച്ചങ്കന്‍ കള്ളനാണെന്ന് സന്ദീപ് വാര്യര്‍, സിപിഎം നേതാക്കള്‍ ഉന്നയിക്കുന്ന വാദം തന്നെയാണ് സ്വപ്നയുടെ കെഎസ്ഇബി ബന്ധത്തിന്റെ തെളിവ്

ഇരട്ടച്ചങ്കന്‍ കള്ളനാണെന്ന് സന്ദീപ് വാര്യര്‍, സിപിഎം നേതാക്കള്‍ ഉന്നയിക്കുന്ന വാദം തന്നെയാണ് സ്വപ്നയുടെ കെഎസ്ഇബി ബന്ധത്തിന്റെ തെളിവ്

കെഎസ്ഇബി ചെയര്‍മാന്‍ ആയിരിക്കെ കെ ഫോണ്‍ പദ്ധതി ആസൂത്രണം ചെയ്ത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ കിഫ്ബി വഴി എം.ശിവശങ്കര്‍ അത് നടപ്പാക്കുകയായിരുന്നുവെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഇരട്ടചങ്കന്‍ കള്ളനാണ് എന്ന ഹാഷ് ടാഗിലാണ് സന്ദീപിന്റെ ആരോപണങ്ങള്‍. കെഎസ്ഇബിയും സ്വപ്‌നാ സുരേഷുമായി ബന്ധമുണ്ടെന്നും സന്ദീപ് ആരോപിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലാണ് ആരോപണം.

സ്വപ്‌ന സര്‍ക്കാര്‍ ജീവനക്കാരി അല്ലെന്ന് തെളിയിക്കാന്‍ സിപിഎം നേതാക്കള്‍ ഉന്നയിക്കുന്ന വാദം തന്നെയാണ് സ്വപ്‌നയുടെ കെഎസ്ഇബി ബന്ധത്തിന്റെ തെളിവെന്നും സന്ദീപിന്റെ ആരോപണം.

കെഎസ്ഇബി ചെയർമാൻ ആയിരിക്കെ കെ ഫോൺ എന്ന പദ്ധതി ആസൂത്രണം ചെയ്യുക. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയും ആയിരിക്കെ ആ പദ്ധതി കിഫ്ബി വഴി സർക്കാരിൻറെ ' സ്വപ്ന' പദ്ധതിയായി നടപ്പാക്കുക. അതും ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ ഉന്നയിച്ച എല്ലാ ആശങ്കകളും ചോദ്യങ്ങളും തള്ളിക്കളഞ്ഞ ശേഷം .

നഷ്ടത്തിലോടുന്ന കെഎസ്ഇബി എങ്ങനെയാണ് പുതിയ കമ്പനി രൂപീകരിക്കുന്നത്? നിലവിൽ ഇതേ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികൾ പലതും ലക്ഷ്യം കാണാതെ പ്രവർത്തിക്കുമ്പോൾ കെഎസ്ഇബി ഉണ്ടാക്കിയ പുതിയ കമ്പനി കെഎസ്ഇബിക്ക് കൂടുതൽ ബാധ്യതയല്ലേ ഉണ്ടാക്കുക ? റെഗുലേറ്ററി കമ്മീഷൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് കെഎസ്ഇബിക്ക് മറുപടിയുണ്ടോ ?

കെഎസ്ഇബിയും സ്വപ്നയും തമ്മിൽ എന്ത് എന്നതായിരിക്കും നിങ്ങളുടെ ചോദ്യം ?

സ്വപ്ന സർക്കാർ ജീവനക്കാരി അല്ല എന്നു കാണിക്കാൻ സിപിഎം നേതാക്കൾ ഉന്നയിക്കുന്ന വാദം തന്നെയാണ് സ്വപ്നയുടെ കെഎസ്ഇബി ബന്ധത്തിന്റെ തെളിവ്. സ്വപ്നക്ക് ശമ്പളം കൊടുക്കുന്നത് വിഷൻ ടെക് എന്ന കമ്പനിയാണെന്ന് സിപിഎം നേതാക്കൾ ചാനൽ ചർച്ചകളിൽ ഇന്നലെ പറഞ്ഞു.

കെഎസ്ഇബി വിഷൻ ടെക്കിൽ നിന്ന് പതിനായിരക്കണക്കിന് ഡിജിറ്റൽ മീറ്ററുകളും സ്പോട്ട് ബില്ലിംഗ് മെഷീനുകളുമാണ് വാങ്ങിയിരിക്കുന്നത് . പുതിയ മീറ്ററുകൾ പ്രവർത്തിച്ചത് ഒരു മാസത്തിൽ താഴെ മാത്രം സമയമാണെന്ന് വ്യാപക പരാതിയുള്ളതാണ് . 12,500 രൂപ അന്യായ വിലയ്ക്കാണ് സ്പോട്ട് ബില്ലിംഗ് മെഷീനുകൾ വാങ്ങിയത്. വിഷൻ ടെക് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന്റെ സബ് കോൺട്രാക്ടർ ആണെന്ന് സിപിഎം നേതാക്കൾ തന്നെ ചാനൽ ചർച്ചകളിൽ പറയുന്നു.

വിഷൻ ടെക് ജീവനക്കാരിയായ സ്വപ്ന സുരേഷിനെ it infrastructure പദ്ധതികളുടെ നടത്തിപ്പിന് ബാധ്യതപ്പെട്ട ഒരു പദവിയിലേക്ക് PWC നിയോഗിച്ചത് എങ്ങനെയാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ? കെഎസ്ഇബി ചെയർമാനായിരിക്കെ ശിവശങ്കർ നടത്തിയ ഇടപാടുകൾ പൂർണ്ണമായും അന്വേഷിക്കപ്പെടണം . സ്വപ്ന സുരേഷിന് സിപിഎം നേതാക്കൾ അവകാശപ്പെടുന്നതുപോലെ വിഷൻ ടെക് ശമ്പളം കൊടുക്കുന്നത് എന്തിനാണെന്ന് ഇപ്പോൾ മനസ്സിലായിട്ടുണ്ടാകുമല്ലോ?

കെഎസ്ഇബി ഡിജിറ്റൽ മീറ്റർ തട്ടിപ്പ് - ശിവശങ്കർ- സ്വപ്ന സുരേഷ് - വിഷൻ ടെക് - പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് - കെ ഫോൺ - കിഫ്ബി

കൂടുതൽ വിവരങ്ങളും രേഖകളും പിന്നീട് ..

ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ കെ ഫോണുമായി ബന്ധപ്പെട്ട ഉന്നയിച്ച സംശയങ്ങൾ താഴെ കൊടുക്കുന്നു.

#ഇരട്ടച്ചങ്കൻ_കള്ളനാണ്

ഇരട്ടച്ചങ്കന്‍ കള്ളനാണെന്ന് സന്ദീപ് വാര്യര്‍, സിപിഎം നേതാക്കള്‍ ഉന്നയിക്കുന്ന വാദം തന്നെയാണ് സ്വപ്നയുടെ കെഎസ്ഇബി ബന്ധത്തിന്റെ തെളിവ്
'സ്വപ്‌നയുടെ നീക്കങ്ങളെ കുറിച്ച് സൂചന', അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ്

Related Stories

No stories found.
logo
The Cue
www.thecue.in