സോണിയ ഗാന്ധി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയായി തുടരും,ആറ് മാസത്തിനകം പുതിയ പ്രസിഡന്റ്

സോണിയ ഗാന്ധി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയായി തുടരും,ആറ് മാസത്തിനകം പുതിയ പ്രസിഡന്റ്

സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി തുടരും. ആറുമാസത്തിനകം എഐസിസി ചേര്‍ന്ന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണമെന്ന് സോണിയ നിര്‍ദേശിക്കുകയും ചെയ്തു. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുവരെ സോണിയ ഇടക്കാല അധ്യക്ഷയായി തുടരണമെന്ന് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെടുകയായിരുന്നു. ഏഴുമണിക്കൂര്‍ നീണ്ട യോഗശേഷമാണ് സോണിയ തന്നെ തുടരട്ടെയെന്ന നിലപാടിലെത്തിയത്. മുഴുവന്‍ സമയ ദൃശ്യതയുള്ള നേതൃത്വം എന്ന വാദം ഉന്നയിച്ച് 23 നേതാക്കള്‍ കത്തയച്ചതില്‍ സോണിയ യോഗത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. അതില്‍ വേദനയുണ്ട്. പക്ഷേ ആരോടും വെറുപ്പില്ല.അവര്‍ എന്റെ സഹപ്രവര്‍ത്തകരാണ്. കഴിഞ്ഞതെല്ലാം കഴിഞ്ഞു. നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. എന്ന് വിശദീകരിച്ചുകൊണ്ടാണ് സോണിയ യോഗം ഉപസംഹരിച്ചത്.

സോണിയ ഗാന്ധി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയായി തുടരും,ആറ് മാസത്തിനകം പുതിയ പ്രസിഡന്റ്
ബിജെപിയോട് ഒത്തുകളിച്ചെന്ന് രാഹുല്‍ പറഞ്ഞതായി പൊട്ടിത്തെറിച്ച് കപില്‍ സിബല്‍, 'അദ്ദേഹം വിളിച്ചു, നീക്കുന്നുവെന്ന് പിന്നീട്'

സംഭവബഹുലമായിരുന്നു ഏഴുമണിക്കൂര്‍ നീണ്ട യോഗം. നേതാക്കളുടെ കത്തിനെച്ചൊല്ലി യോഗത്തില്‍ വാക്‌പോരുണ്ടായി. കത്ത് എഴുതിയവര്‍ ബിജെപിയുമായി ഒത്തുകളിക്കുന്നവരാണെന്ന് രാഹുല്‍ പറഞ്ഞെന്ന വാര്‍ത്ത വന്നതോടെ മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദും കപില്‍ സിബലും എതിര്‍പ്പ് പരസ്യമാക്കി രംഗത്തെത്തി. ബിജെപിയുമായുള്ള ബന്ധം തെളിയിച്ചാല്‍ പാര്‍ട്ടി അംഗത്വം രാജിവെയ്ക്കാമെന്നായിരുന്നു ഗുലാം നബി ആസാദിന്റെ പരാമര്‍ശം. രാജസ്ഥാന്‍ ഹൈക്കോടതിയില്‍ പാര്‍ട്ടിക്കുവേണ്ടി വാദിച്ച് വിജയിച്ചു. മണിപ്പൂരില്‍ ബിജെപിയെ താഴെയിറക്കാന്‍ വേണ്ടി പാര്‍ട്ടിയെ പ്രതിരോധിച്ചു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ബിജെപിയെ അനുകൂലിച്ച് ഒരു പ്രസ്താവന പോലും നടത്തിയിട്ടില്ല. എന്നിട്ടും ഞങ്ങള്‍ 'ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കുന്നുവെന്നാണ് രാഹുല്‍ പറയുന്നതെന്ന് കപില്‍ സിബലും ട്വീറ്റ് ചെയ്തു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാഹുല്‍ വിളിച്ച് അങ്ങനെ പറഞ്ഞിട്ടില്ലെന്ന് അറിയിച്ചതിനാല്‍ ട്വീറ്റ് പിന്‍വലിക്കുകയാണെന്ന് കപില്‍ സിബല്‍ പിന്നീട് വ്യക്തമാക്കി. നേതൃമാറ്റം ആവശ്യപ്പെട്ട് സംയുക്തമായി കത്തെഴുതേണ്ട സാഹചര്യം എന്തായിരുന്നുവെന്നാണ് പ്രവര്‍ത്തകസമിതിയില്‍ രാഹുല്‍ ഉന്നയിച്ചത്. സാണിയഗാന്ധിക്ക് അസുഖമായിരിക്കെ കത്ത് നല്‍കിയത് ഉചിതമായില്ലെന്ന് പറഞ്ഞ രാഹുല്‍ കത്തെഴുതിയവര്‍ സഹായിച്ചത് ബിജെപിയെയാണെന്നും തുറന്നടിച്ചു. ഈ വാദത്തിനെതിരെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തുകയായിരുന്നു. കത്തെഴുതിയതിനെ ഗുലാംനബി ആസാദ് ന്യായീകരിച്ചതോടെ സോണിയയും രാഹുലും അതിനെ എതിര്‍ത്ത് സംസാരിക്കുകയും ചെയ്തു. ആസാദ് സംസാരിച്ചപ്പോള്‍ മറ്റുപല അംഗങ്ങളും എതിര്‍പ്പുയര്‍ത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in