ബിജെപിയോട് ഒത്തുകളിച്ചെന്ന് രാഹുല്‍ പറഞ്ഞതായി പൊട്ടിത്തെറിച്ച് കപില്‍ സിബല്‍, 'അദ്ദേഹം വിളിച്ചു, നീക്കുന്നുവെന്ന് പിന്നീട്'

ബിജെപിയോട് ഒത്തുകളിച്ചെന്ന് രാഹുല്‍ പറഞ്ഞതായി പൊട്ടിത്തെറിച്ച് കപില്‍ സിബല്‍, 'അദ്ദേഹം വിളിച്ചു, നീക്കുന്നുവെന്ന് പിന്നീട്'

രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ചുള്ള ട്വീറ്റ് പിന്‍വലിച്ച് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. രാഹുല്‍ നേരിട്ട് വിളിച്ചെന്നും താനങ്ങനെ പറഞ്ഞിട്ടില്ലെന്ന് അറിയിച്ചതായും അതിനാല്‍ പരാമര്‍ശം പിന്‍വലിക്കുന്നുവെന്നും കപില്‍ സിബല്‍ അറിയിച്ചു.

കപില്‍ സിബലിന്റെ ആദ്യ ട്വീറ്റ്

ഞങ്ങള്‍ക്ക് ബിജെപിയുമായി രഹസ്യധാരണയുണ്ടെന്നാണ് രാഹുല്‍ഗാന്ധി പറയുന്നത്. രാജസ്ഥാന്‍ ഹൈക്കോടതിയില്‍ കോണ്‍ഗ്രസ്സിനുവേണ്ടി വാദിച്ച് വിജയിച്ചു. മണിപ്പൂരില്‍ ബിജെപിയെ താഴെയിറക്കാന്‍ വേണ്ടി പാര്‍ട്ടിയെ പ്രതിരോധിച്ചു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ബിജെപിയെ അനുകൂലിച്ച് ഒരു പ്രസ്താവന പോലും നടത്തിയിട്ടില്ല. എന്നിട്ടും ഞങ്ങള്‍ 'ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കുന്നുവെന്ന്' !

ബിജെപിയോട് ഒത്തുകളിച്ചെന്ന് രാഹുല്‍ പറഞ്ഞതായി പൊട്ടിത്തെറിച്ച് കപില്‍ സിബല്‍, 'അദ്ദേഹം വിളിച്ചു, നീക്കുന്നുവെന്ന് പിന്നീട്'
അധ്യക്ഷസ്ഥാനം ഏറ്റെടുക്കുകയെന്നതാണ് രാഹുലിന് കോണ്‍ഗ്രസ്സിനോടും രാജ്യത്തോടും ചെയ്യാവുന്ന സുപ്രധാന ഉത്തരവാദിത്വം : പി.സി വിഷ്ണുനാഥ്

കപില്‍ സിബലിന്റെ വിശദീകരണ ട്വീറ്റ്

ഞാന്‍ ഉദ്ധരിച്ചതുപോലെ, അദ്ദേഹം പറഞ്ഞിട്ടേയില്ലെന്ന് രാഹുല്‍ഗാന്ധി നേരിട്ട് വിളിച്ച് അറിയിച്ചു. അതിനാല്‍ ആ ട്വീറ്റ് പിന്‍വലിക്കുന്നു.

രാഹുല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് കാണിച്ച് 23 മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ കത്തിനെ ചൊല്ലി പ്രവര്‍ത്തകസമിതിയില്‍ വാദപ്രതിവാദങ്ങളുയര്‍ന്നിരുന്നു. കത്തയച്ചവരെ രാഹുല്‍ ഗാന്ധി ബിജെപി ഏജന്റുമാര്‍ എന്ന് പരാമര്‍ശിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായി. വിഷയത്തില്‍ ഗുലാംനബി ആസാദും പ്രതികരിച്ചിരുന്നു. ബിജെപിയെ സഹായിച്ചെന്ന് കണ്ടെത്തിയാല്‍ പാര്‍ട്ടി അംഗത്വം ഒഴിയാമെന്ന് ഗുലാംനബി ആസാദ് പറഞ്ഞു. ഇതിനിടയാണ് കപില്‍ സിബലിന്റെ ട്വീറ്റുമുണ്ടായത്. ഇത് വലിയ വിവാദമായതോടെ വിശദീകരണവുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല രംഗത്തെത്തി.

സുര്‍ജേവാലയുടെ ട്വീറ്റ്

രാഹുല്‍ ഗാന്ധി അത്തരത്തില്‍ പറയുകയോ സൂചിപ്പിക്കുക പോലുമോ ചെയ്തിട്ടില്ല. ദയവായി, മാധ്യമ ചര്‍ച്ചകളിലും പ്രചരിക്കുന്ന വാര്‍ത്തകളിലും തെറ്റിദ്ധരിക്കപ്പെടാതിരിക്കുക. പരസ്പരം പോരടിക്കുന്നതിനും വേദനിപ്പിക്കുന്നതിനും പകരം, നിര്‍ദ്ദയമായി പ്രവര്‍ത്തിക്കുന്ന മോദി ഭരണത്തിനെതിരെ ഒറ്റക്കെട്ടായി പോരാടുകയാണ് ആവശ്യം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നേതൃമാറ്റം ആവശ്യപ്പെട്ട് സംയുക്തമായി കത്തെഴുതേണ്ട സാഹചര്യം എന്തായിരുന്നുവെന്നാണ് പ്രവര്‍ത്തകസമിതിയില്‍ രാഹുല്‍ ഉന്നയിച്ചത്. സാണിയഗാന്ധിക്ക് അസുഖമായിരിക്കെ കത്ത് നല്‍കിയത് ഉചിതമായില്ലെന്ന് പറഞ്ഞ രാഹുല്‍ കത്തെഴുതിയവര്‍ സഹായിച്ചത് ബിജെപിയെയാണെന്നും തുറന്നടിച്ചു. ഈ വാദത്തിനെതിരെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തുകയായിരുന്നു. കത്തെഴുതിയതിനെ ഗുലാംനബി ആസാദ് ന്യായീകരിച്ചതോടെ സോണിയയും രാഹുലും അതിനെ എതിര്‍ത്ത് സംസാരിക്കുകയും ചെയ്തു. ആസാദ് സംസാരിച്ചപ്പോള്‍ മറ്റുപല അംഗങ്ങളും എതിര്‍പ്പുയര്‍ത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in