ഇടുക്കി എഞ്ചിനിയറിംഗ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു

ഇടുക്കി എഞ്ചിനിയറിംഗ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു

ഇടുക്കി എഞ്ചിനിയറിംഗ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചത്. കണ്ണൂര്‍ സ്വദേശിയായ ധീരജാണ് മരണപ്പെട്ടത്. മൃതദേഹം നിലവില്‍ ഇടുക്കി ജില്ല ആശുപത്രിയിലാണ്. സംഘര്‍ഷത്തില്‍ മറ്റൊരാള്‍ക്കും കുത്തേറ്റിരുന്നു. സംഭവത്തിന് പിന്നില്‍ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് എസ്.എഫ്.ഐയുടെ ആരോപണം.

ഇടുക്കി എഞ്ചിനിയറിംഗ് കോളേജില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷം നടന്നത്. ഇതിനിടയില്‍ പുറത്തു നിന്ന് എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ധീരജിനെ കൊലപ്പെടുത്തിയതെന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

കുത്തേറ്റ വിദ്യാര്‍ത്ഥി സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെടുകായിരുന്നു. സംഘര്‍ഷത്തിനിടെ കുത്തേറ്റ മറ്റൊരു വിദ്യാര്‍ത്ഥി നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ധീരജിനെ കുത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് നിലവില്‍ ലഭിച്ച വിവരം.

The Cue
www.thecue.in