തരൂരില്‍ പി.കെ.ജമീലയെ ഒഴിവാക്കി സിപിഎം, പി.പി.സുമോദ് സ്ഥാനാര്‍ത്ഥിയാകും

തരൂരില്‍ പി.കെ.ജമീലയെ ഒഴിവാക്കി സിപിഎം, പി.പി.സുമോദ് സ്ഥാനാര്‍ത്ഥിയാകും

പാലക്കാട് ജില്ലയിലെ സിപിഎമ്മിനകത്തും മണ്ഡലത്തില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍ക്ക് പിന്നാലെ പി.കെജമീലയെ തരൂരില്‍ മത്സരിപ്പിക്കേണ്ടെന്ന് സിപിഐഎം സെക്രട്ടറിയേറ്റ് തീരുമാനം. എ.കെ ബാലന് പകരം തരൂരില്‍ ഭാര്യ പി.കെ ജമീല മത്സരിക്കുമെന്നായിരുന്നു സംസ്ഥാന സമിതിയിലെ നിര്‍ദേശം. തരൂരില്‍ പി.പി സുമോദ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും.

ജമീലയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ പാലക്കാട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'പാര്‍ട്ടി അധികാരം വച്ച് മണ്ഡലത്തെ കുടുംബസ്വത്താക്കാന്‍ നോക്കിയാല്‍ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കുക തന്നെ ചെയ്യുമെന്നാണ് പോസ്റ്ററില്‍. 'സേവ് കമ്യൂണിസം' എന്ന പേരിലാണ് പോസ്റ്ററുകള്‍.

തരൂരില്‍ പി.കെ.ജമീലയെ ഒഴിവാക്കി സിപിഎം, പി.പി.സുമോദ് സ്ഥാനാര്‍ത്ഥിയാകും
പോസ്റ്ററിന് പിന്നില്‍ ഇരുട്ടിന്റെ സന്തതികളെന്ന് എ.കെ.ബാലന്‍, വര്‍ഗശത്രുക്കള്‍

ഇരുട്ടിന്റെ സന്തതികളാണ് പോസ്റ്ററിന് പിന്നിലെന്നായിരുന്നു ബാലന്റെ പ്രതികരണം. കൊടുക്കുന്ന വാര്‍ത്തകളെല്ലാം അബദ്ധജടിലമാണ്. വാസ്തവ വിരുദ്ധമാണ്. ഒരു സ്ഥാനാര്‍ത്ഥിയെയും നിലവില്‍ തീരുമാനിച്ചിട്ടില്ല. ഈ പ്രക്രിയക്കിടയില്‍ ചില സ്ഥാനാര്‍ത്ഥികള്‍ വരും. ചിലര്‍ പോവും. അത് ഇന്നോ ഇന്നലെയോ തുടങ്ങിയ പ്രക്രിയയല്ല എന്നായിരുന്നു ബാലന്റെ പ്രതികരണം.

എ.കെ.ബാലനും ഭാര്യ പി.കെ ജമീലക്കുമെതിരെ മന്ത്രിയുടെ വീടിന് മുന്നിലും സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. രണ്ട് ടേം വ്യവസ്ഥയില്‍ ഇളവില്ലെന്ന നിലപാടിന് പിന്നാലെ ബാലന് പകരം ഭാര്യ ജമീലയെ തരൂരില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഐഎം സംസ്ഥാന സമീതി തീരുമാനിച്ചിരുന്നു. ജില്ലയിലെ പ്രധാനപ്പെട്ട ദളിത് നേതാക്കളെ അവഗണിച്ച് കുടുംബ പാരമ്പര്യം മാത്രം പരിഗണനയാക്കി പി.കെ.ജമീലയെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ തരൂര്‍ മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും അമര്‍ഷമുണ്ട്. പട്ടികജാതി ക്ഷേമസമിതി ജില്ലാ ഭാരവാഹി പൊന്നുക്കുട്ടനെയോ, ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ കെ.ശാന്തകുമാരിയെയോ ഈ സീറ്റില്‍ പരിഗണിക്കണമായിരുന്നുവെന്നാണ് മണ്ഡലത്തില്‍ പാര്‍ട്ടിക്കുള്ളിലെ അഭിപ്രായം.

സിപിഐഎം മുന്‍ കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാംഗവുമായിരുന്നു പി.കെ കുഞ്ഞച്ചന്റെ മകള്‍ കൂടിയാണ് ഡോ.പി.കെ.ജമീല. ആരോഗ്യവകുപ്പിന്റെ ആര്‍ദ്രം മിഷന്റെ ഡയറക്ടറാണ്. 2016ല്‍ എ.കെ.ബാലന്‍ 67,047 വോട്ടിനാണ് കോണ്‍ഗ്രസിലെ സി.പ്രകാശിനെ തരൂരില്‍ തോല്‍പ്പിച്ചത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 64,175 വോട്ട് നേടിയായിരുന്നു എ.കെ.ബാലന്റെ വിജയം.

തരൂരില്‍ പി.കെ.ജമീലയെ ഒഴിവാക്കി സിപിഎം, പി.പി.സുമോദ് സ്ഥാനാര്‍ത്ഥിയാകും
പി.ജയരാജനെ പാര്‍ട്ടി ഒറ്റപ്പെടുത്തിയെന്ന് കെ.സുധാകരന്‍, സിപിഎമ്മിലെ വിള്ളല്‍ കണ്ണൂരില്‍ സഹായകമാകും

Related Stories

No stories found.
logo
The Cue
www.thecue.in