തരൂരിനെയും കെവി തോമസിനെയും കാത്ത് സിപിഐഎം; വരുമെന്നാണ് പ്രതീക്ഷയെന്ന് എം.വി ജയരാജന്‍

തരൂരിനെയും കെവി തോമസിനെയും കാത്ത് സിപിഐഎം; വരുമെന്നാണ് പ്രതീക്ഷയെന്ന് എം.വി ജയരാജന്‍

കണ്ണൂരില്‍ നടക്കുന്ന സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് നേതാവ് കെ. വി തോമസ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിന് കെപിസിസി വിലക്ക് നിലനില്‍ക്കെയാണ് ജയരാജന്റെ പ്രതികരണം.

സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടില്ല. അതേസമയം അസൗകര്യമുണ്ടെന്ന് ശശി തരൂര്‍ എം.പിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സെമിനാറില്‍ പങ്കെടുക്കുന്ന കാര്യം ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ് കെ. വി തോമസിന്റെ ഓഫീസ് അറിയിച്ചത്.

പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ട്. എഐസിസി പറയുന്നതനുസരിച്ചായിരിക്കും പങ്കെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുകയെന്നാണ് തോമസ് പറഞ്ഞത്.

ശശി തരൂര്‍ എം.പിയെയും കെ വി തോമസിനെയുമായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസുമായി സഹകരിക്കേണ്ടതില്ലെന്നാണ് കെപിസിസി നിലപാട്. തരൂരിനെയും കെ വി തോമസിനെയും സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കെപിസിസി വിലക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in