ശ്രീറാം വെങ്കിട്ടരാമന്‍
ശ്രീറാം വെങ്കിട്ടരാമന്‍

‘ശ്രീറാം വെങ്കിട്ടറാമന്‍ ഒന്നാം പ്രതി’; കെ എം ബഷീറിന്റെ മരണത്തില്‍ കുറ്റപത്രം

Published on

മദ്യപിച്ച് അമിത വേഗതയില്‍ വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഒന്നാം പ്രതിയാക്കി കുറ്റപത്രം. ശ്രീറാം ഓടിച്ച കാറിന്റെ ഉടമ വഫ ഫിറോസാണ് രണ്ടാം പ്രതി. ശ്രീറാമിന്റെ സസ്‌പെന്‍ഷന്‍ കാലാവധി സര്‍ക്കാര്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിരുന്നു.

ശ്രീറാം വെങ്കിട്ടരാമന്‍
‘അലനും താഹയും നേരിടുന്നത് മനുഷ്യാവകാശലംഘനം’; ഇരട്ട സിമ്മുള്ള ഫോണ്‍ തെളിവാകുന്നതെങ്ങനെയെന്ന് കാനം രാജേന്ദ്രന്‍ 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സസ്പെന്‍ഷനിലുള്ള ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസ് ചെയര്‍മാനായ ഉദ്യോഗസ്ഥ സമിതി മുഖ്യമന്ത്രി പിണറായി വിജയനോട് ശുപാര്‍ശ ചെയ്തിരുന്നു. കേസില്‍ പൊലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നായിരുന്നു നടപടി. ഇത് വിവാദമായതിന് പിന്നാലെയാണ് ശ്രീറാം വെങ്കിട്ടറാമിന്റെ സസ്‌പെന്‍ഷന്‍ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടത്.

ശ്രീറാം വെങ്കിട്ടരാമന്‍
‘ഉപാധികളില്ലാതെ മാപ്പ് പറയണം, 25ലക്ഷം നഷ്ടപരിഹാരം വേണം’; ഇന്‍ഡിഗോയ്ക്ക് കുനാല്‍ കമ്രയുടെ നോട്ടീസ് 

സര്‍വേ ഡയറക്ടറായിരിക്കുമ്പോളാണ് ശ്രീറാം വെങ്കിട്ടരാമന്‍ കേസില്‍ ഉള്‍പ്പെടുന്നത്. ശ്രീറാം ഓടിച്ച കാര്‍ കെ എം ബഷീറിനെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി മൊഴിയുണ്ടായിരുന്നു. കാറുടമയായ വഫ ഫിറോസാണ് കാര്‍ ഓടിച്ചിരുന്നതെന്നായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ വാദം. ചീഫ് സെക്രട്ടറി ടോം ജോസിന് നല്‍കിയ വിശദീകരണവും ഇത് തന്നെയായിരുന്നു.

logo
The Cue
www.thecue.in