കാനം രാജേന്ദ്രന്‍
കാനം രാജേന്ദ്രന്‍

‘അലനും താഹയും നേരിടുന്നത് മനുഷ്യാവകാശലംഘനം’; ഇരട്ട സിമ്മുള്ള ഫോണ്‍ തെളിവാകുന്നതെങ്ങനെയെന്ന് കാനം രാജേന്ദ്രന്‍ 

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി ജയിലിലടച്ച അലന്‍ ശുഹൈബും താഹ ഫസലും നേരിടുന്നത് മനുഷ്യാവകാശലംഘനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇരട്ട സിമ്മുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്നാണ് മാവോയിസ്റ്റ് ബന്ധത്തിന് തെളിവായി എഫ്‌ഐആറില്‍ ചേര്‍ത്തിരിക്കുന്നത്. ഇതിന്റെ പേരില്‍ എങ്ങനെയാണ് കുറ്റവാളികളാവുന്നത്. മാതൃഭൂമിയുടെ അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍.

കാനം രാജേന്ദ്രന്‍
‘ഉപാധികളില്ലാതെ മാപ്പ് പറയണം, 25ലക്ഷം നഷ്ടപരിഹാരം വേണം’; ഇന്‍ഡിഗോയ്ക്ക് കുനാല്‍ കമ്രയുടെ നോട്ടീസ് 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് രൂപേഷിനെതിരെ യുഎപിഎ ചുമത്തേണ്ടെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. രൂപേഷിനെതിരെയുള്ള ആറ് കേസുകള്‍ പൊലീസ് വീണ്ടും അന്വേഷിക്കാന്‍ ഒരുങ്ങുകയാണ്. കോടതി പറഞ്ഞാലും പൊലീസ് വിടില്ലെന്ന അവസ്ഥയാണ്. മാവോയിസത്തെ രാഷ്ട്രീയ പ്രശ്‌നമായാണ് കാണേണ്ടത്. അത് ക്രമസമാധാന വിഷയമല്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

കാനം രാജേന്ദ്രന്‍
‘സംഭവം തെറ്റിദ്ധാരണയുടെ പുറത്ത്, നടനെ കേള്‍ക്കട്ടെ’ ; കൂവല്‍ പ്രശ്‌നത്തില്‍ ടൊവിനോയുമായി സംസാരിക്കുമെന്ന് വിദ്യാര്‍ത്ഥി 

അലനും താഹയ്ക്കുമെതിരെ ചുമത്തിയ എഫ്‌ഐആറിന്റെ കോപ്പി, ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ ഡിജിപി ഹോര്‍മിസ് തരകന് കാനം രാജേന്ദ്രന്‍ കൈമാറി. ഇത് ആഭ്യന്തരമന്ത്രിയെ കാണിച്ചില്ലെയെന്ന ചോദ്യത്തിന് എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തല്ല പൊലീസ് നടപടി സ്വീകരിക്കുന്നതെന്ന് കാനം രാജേന്ദ്രന്‍ മറുപടി നല്‍കി.

Related Stories

No stories found.
logo
The Cue
www.thecue.in