‘ഉപാധികളില്ലാതെ മാപ്പ് പറയണം, 25ലക്ഷം നഷ്ടപരിഹാരം വേണം’;  ഇന്‍ഡിഗോയ്ക്ക് കുനാല്‍ കമ്രയുടെ നോട്ടീസ് 

‘ഉപാധികളില്ലാതെ മാപ്പ് പറയണം, 25ലക്ഷം നഷ്ടപരിഹാരം വേണം’; ഇന്‍ഡിഗോയ്ക്ക് കുനാല്‍ കമ്രയുടെ നോട്ടീസ് 

മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയെ അപമാനിച്ചുവെന്ന് ആരോപിച്ച് യാത്രവിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്റ്റാന്‍ഡ്അപ് കൊമേഡിയന്‍ കുനാല്‍ കമ്രയുടെ നോട്ടീസ്. വിലക്കേര്‍പ്പെടുത്തിയതില്‍ മാപ്പ് പറയണം. തനിക്കുള്ള യാത്രനിരോധനം നീക്കണം. 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുമുണ്ട്.

നിയമപോരാട്ടത്തില്‍ എല്ലാവരുടെയും പിന്തുണയും കുനാല്‍ കമ്ര അഭ്യര്‍ത്ഥിച്ചു. ഭരണഘടനയെ പിന്തുണയ്ക്കാന്‍ സമൂഹത്തില്‍ നിരവധി നല്ല മനുഷ്യരുണ്ട്. അതുകൊണ്ട് കലാകാരന്‍മാര്‍ ഭയപ്പെടേണ്ടതില്ലെന്നും കുനാല്‍ കമ്ര പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യാത്രാവിലക്കിനെതിരെ പ്രതികരിച്ച ഇന്‍ഡിഗോ പൈലറ്റിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു. അര്‍ണാബ് ഗോസ്വാമിയോട് കുനാല്‍ കമ്ര മോശമായി പെരുമാറിയില്ലെന്നായിരുന്നു പൈലറ്റിന്റെ പ്രതികരണം. തന്നോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാതെയാണ് കമ്രയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്.

‘ഉപാധികളില്ലാതെ മാപ്പ് പറയണം, 25ലക്ഷം നഷ്ടപരിഹാരം വേണം’;  ഇന്‍ഡിഗോയ്ക്ക് കുനാല്‍ കമ്രയുടെ നോട്ടീസ് 
‘അഭിനേതാവ് എന്നതിനേക്കാള്‍ ഇന്ത്യന്‍ പൗര’; പ്രതിഷേധത്തിന്റെ പേരില്‍ മോശം അഭിപ്രായം വന്നാലും കാര്യമാക്കില്ലെന്ന് നിമിഷ സജയന്‍

ഇന്‍ഡിഗോയ്ക്ക് പിന്നാലെ എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍ എന്നീ വിമാനക്കമ്പനികളും കമ്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ആറുമാസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോയുടെ നടപടിയെ മറ്റ് എയര്‍ലൈന്‍സുകളും മാതൃകയാക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി ആവശ്യപ്പെട്ടിരുന്നു. ഇത് വിവാദമാകുകയും ചെയ്തിരുന്നു. അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനല്‍ വ്യക്തികളുടെ സ്വകാര്യത മാനിക്കാറില്ലെന്ന് കാണിച്ച് കുനാലിനെ പിന്തുണക്കുന്നവര്‍ രംഗത്തെത്തിയിരുന്നു.

logo
The Cue
www.thecue.in