കിറ്റക്‌സ് കനാലിന് കുറുകെ പൈപ്പുകള്‍ സ്ഥാപിച്ചത് അനധികൃതമായി

കിറ്റക്‌സ് കനാലിന് കുറുകെ പൈപ്പുകള്‍ സ്ഥാപിച്ചത് അനധികൃതമായി
Published on

കിഴക്കമ്പലം കാരുകുളം എം.ഡി കനാലിന് കുറുകെ കിറ്റക്‌സ് സ്ഥാപിച്ച പൈപ്പുകള്‍ അനധികൃതമെന്ന് ജലസേചന വകുപ്പ് റിപ്പോര്‍ട്ട്.

കനാലിന് കുറുകെ പൈപ്പിടുന്നതിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. കിറ്റെക്‌സ് കമ്പനിക്ക് അത്തരം അനുമതി ഉള്ളതായി രേഖകളില്‍ കാണുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇത് സംബന്ധിച്ച് അസിസ്റ്റന്‍ഡ് എന്‍ജിനിയര്‍ കമ്പനിക്ക് കത്ത് നല്‍കി. അനുമതി തെളിയിക്കുന്ന രേഖകള്‍ കമ്പനിയുടെ കൈവശം ഉണ്ടെങ്കില്‍ ഏഴ് ദിവസത്തിനകം ഹാജരാക്കണമെന്നും ഹാജരാക്കിയില്ലെങ്കില്‍ മുഴുവന്‍ പൈപ്പുകളും അടിയന്തരമായി നീക്കം ചെയ്യണമെന്നുമാണ് ജലവകുപ്പിന്റെ നിര്‍ദേശം.

logo
The Cue
www.thecue.in