മോദി സര്‍ക്കാരിനെതിരെ പരസ്യ നിലപാടോ? സൈക്കിളില്‍ വോട്ട് ചെയ്യാനെത്തി നടൻ വിജയ്

മോദി സര്‍ക്കാരിനെതിരെ പരസ്യ നിലപാടോ? സൈക്കിളില്‍ വോട്ട് ചെയ്യാനെത്തി നടൻ വിജയ്

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ സൈക്കിളിൽ വോട്ട് ചെയ്യാനെത്തി നടൻ വിജയ്. ഇന്ധനവിലയിൽ പ്രതിഷേധിച്ചാണ് താരം സൈക്കിളിൽ സഞ്ചരിച്ച് വോട്ട് രേഖപ്പെടുത്തിയത്.

വിജയ് യെ കണ്ടതോടെ ആരാധകർ അദ്ദേഹത്തിന്റെ പിന്നാലെ യാത്ര ചെയ്യുവാൻ തുടങ്ങി. പോലീസ് എത്തിയാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. സൈക്കിളിൽ യാത്ര ചെയ്യുന്ന വിജയ് യുടെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.

ഇന്ന് രാവിലെ ഏഴ് മണിക്കാണ് തമിഴ്‌നാട്ടിലെ 80,000 ബൂത്തുകളിൽ പോളിങ് ആരംഭിച്ചത്. ഒറ്റ ഘട്ടമായാണ് തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. കോവിഡ് ബാധയുള്ളവർക്ക് വോട്ട് രേഖപ്പെടുത്താനായി പ്രത്യേകം സമയം അനുവദിച്ചിട്ടുണ്ട്. നടൻ രജനികാന്ത് സൂര്യ കാർത്തി അജിത് എന്നിവർ രാവിലെ തന്നെ വോട്ട് ചെയ്യുവാൻ എത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in