'അതിജീവിതയോടൊപ്പം' ; ലിജുകൃഷ്ണയുടെ അംഗത്വം റദ്ദ് ചെയ്ത് ഫെഫ്ക

'അതിജീവിതയോടൊപ്പം' ; ലിജുകൃഷ്ണയുടെ അംഗത്വം റദ്ദ് ചെയ്ത് ഫെഫ്ക

ലൈംഗിക പീഡന പരാതിയില്‍ സംവിധായകന്‍ ലിജു കൃഷ്ണയുടെ അംഗത്വം റദ്ദ് ചെയ്ത് ഫെഫ്ക ഡയറക്ടേഴ്‌സ് യുണിയന്‍. നിവിന്‍ പോളി നായകനായ പടവെട്ട് സിനിമയുടെ സംവിധായകനാണ് ലിജു കൃഷ്ണ. പ്രസ്തുത സിനിമയുമായി ബന്ധപ്പെട്ട് ലിജു കൃഷ്ണ എടുത്ത താത്ക്കാലിക അംഗത്വം റദ്ദ് ചെയ്തതായി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലൈംഗിക പീഡനക്കേസില്‍ ഫെഫ്ക അതിജീവിതയോടൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

'അതിജീവിതയോടൊപ്പം' ; ലിജുകൃഷ്ണയുടെ അംഗത്വം റദ്ദ് ചെയ്ത് ഫെഫ്ക
ശാരീരിമായും മാനസികമായും ഉപദ്രവിച്ചു, ഗര്‍ഭിണിയാക്കി; ലിജു കൃഷ്ണക്കെതിരെ യുവതി

ഫെഫ്കയുടെ വാര്‍ത്താകുറിപ്പ്

ഷൂട്ടിങ്ങ് നടന്നു കൊണ്ടിരിക്കുന്ന പടവെട്ട് എന്ന സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണക്കെതിരെ ഉണ്ടായ ലൈംഗിക പീഡനക്കേസില്‍ ഫെഫ്ക അതിജീവിതയോടൊപ്പം ഉറച്ചു നില്‍ക്കുന്നു. പ്രസ്തുത സിനിമയുമായി ബന്ധപ്പെട്ട് ലിജു കൃഷ്ണ എടുത്ത താത്ക്കാലിക അംഗത്വം റദ്ദ് ചെയ്തതായി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ ഇതിനാല്‍ അറിയിക്കുന്നു .

രണ്‍ജി പണിക്കര്‍

മാര്‍ച്ച് ആറിന് ഞായറാഴ്ചയാണ് കണ്ണൂരില്‍ വച്ച് ലിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചലച്ചിത്ര മേഖലയില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. കേസ് തീര്‍പ്പാകുന്നതുവരെ ലിജു കൃഷ്ണയെ മലയാള സിനിമയില്‍ നിന്നും വിലക്കണമെന്നും ലിജു കൃഷ്ണയുടെ എല്ലാ ഫിലിം ബോഡി അംഗത്വങ്ങളും റദ്ദ് ചെയ്യണമെന്നും ഡബ്ല്യു.സി.സി ആവശ്യപ്പെട്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും പോഷ് നിയമവുമെല്ലാം ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലാണ് പുതിയ ലൈംഗിക പീഡന പരാതി കൂടി ഉടലെടുക്കുന്നത് എന്നും ഡബ്ല്യു.സി.സി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന പേജില്‍ പീഡനത്തിനിരയായ യുവതി എഴുതിയ കുറിപ്പ് പങ്കുവെച്ചായിരുന്നു ഡബ്ല്യു.സി.സി പിന്തുണയുമായി രംഗത്തെത്തിയത്.

'അതിജീവിതയോടൊപ്പം' ; ലിജുകൃഷ്ണയുടെ അംഗത്വം റദ്ദ് ചെയ്ത് ഫെഫ്ക
ലിജു കൃഷ്ണയെ വിലക്കണം, പോഷ് നിയമം പ്രാബല്യത്തില്‍ വരണം: അതിജീവിതക്കൊപ്പമെന്ന് ഡബ്ല്യു.സി.സി

2020-2021 വരെയുള്ള കാലഘട്ടത്തിലാണ് പീഡനം നടന്നത്. അക്കാലമത്രയും ബലം പ്രയോഗിച്ച് തന്നെ മാനസികമായും - ശാരീരികമായും - ലൈംഗികമായും ഉപദ്രവിച്ചുവെന്നും യുവതി വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന പേജിലൂടെ പുറത്തറിയിച്ചിരുന്നു. 2021 ജനുവരിയില്‍ ഗര്‍ഭിണിയാണെന്നറിയുകയും ഗര്‍ഭച്ഛിദ്ദം നടത്തുകയും അതിന് പിന്നാലെ ശാരീരികവും മാനസികവുമായി വല്ലാത്ത ട്രോമയിലൂടെ കടന്നുപോവുകയും ചെയ്തുവെന്നു യുവതി കൂട്ടിച്ചേര്‍ത്തു.

''സിനിമയിലെ ഉത്തരവാദിത്തപ്പെട്ടവരെ ബന്ധപ്പെട്ടെങ്കിലും അത് ഫലം കണ്ടില്ല. ലിജു കൃഷ്ണ, മറ്റുള്ളവരുടെ കണ്ണില്‍ ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമായി ഈ ബന്ധത്തെ ചിത്രീകരിക്കുകയും എന്നെ നിരന്തരം മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കുകയും ചെയ്യുന്നതിലൂടെ എന്റെ ആത്മാഭിമാനവും ജീവിതം തുടരാനുള്ള ആഗ്രഹവും ഇല്ലാതെയാക്കി.'' യുവതി കുറിച്ചു.

സണ്ണി വെയിന്‍ ആദ്യമായി നിര്‍മ്മിച്ച പടവെട്ട് എന്ന സിനിമയില്‍ നിവിന്‍ പോളിക്ക് പുറമേ മഞ്ജു വാര്യരും കേന്ദ്രകഥാപാത്രമായിരുന്നു. പടവെട്ട് കണ്ണൂരിലാണ് പ്രധാനമായും ചിത്രീകരിച്ചത്. 'മൊമന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്' എന്ന നാടകവും സണ്ണി വെയിനിന്റെ നിര്‍മ്മാണത്തില്‍ ലിജു സംവിധാനം ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in