മോഹന്‍ലാല്‍,മഞ്ജു,ഐശ്വര്യ സഹായവുമായി അലന്‍സിയറും, ശതകോടികളുടെ നീക്കിയിരുപ്പില്ലെങ്കിലും വിശപ്പിന്റെ പൊള്ളലറിഞ്ഞതിന് നന്ദിയെന്ന് ഫെഫ്ക

മോഹന്‍ലാല്‍,മഞ്ജു,ഐശ്വര്യ  സഹായവുമായി അലന്‍സിയറും, ശതകോടികളുടെ നീക്കിയിരുപ്പില്ലെങ്കിലും വിശപ്പിന്റെ പൊള്ളലറിഞ്ഞതിന് നന്ദിയെന്ന് ഫെഫ്ക

കോവിഡ് 19 ഭീഷണിയെ തുടര്‍ന്ന് നിശ്ചലമായ മലയാള സിനിമയിലെ ദുരിതമനുഭവിക്കുന്ന ചലച്ചിത്ര പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ഫെഫ്ക ആരംഭിച്ച ' കരുതല്‍ നിധി ' പദ്ധതിയിലേക്ക് നടന്‍ അലന്‍സിയര്‍ ലെ ലോപ്പസ് അമ്പതിനായിരം രൂപ കൈമാറി. ഫെഫ്ക മെമ്പര്‍മാര്‍ക്ക് പുറമെ ഈ പദ്ധതിയിലേക്ക് സഹായ ധനവുമായി സിനിമാ മേഖലയില്‍ നിന്ന് ചലച്ചിത്ര താരങ്ങളായ മോഹന്‍ലാല്‍ , മഞ്ജു വാര്യര്‍ , ഐശ്യര്യ ലക്ഷ്മി എന്നിവര്‍ക്ക് പിന്നാലെയാണ് അലന്‍സിയര്‍ തുക കൈമാറിയത്. കെട്ടുകാഴ്ചകളുടെ താരപ്രഭയില്ലെങ്കിലും, ശതകോടികളുടെ നീക്കിയിരുപ്പ് പിന്‍ബലമില്ലെങ്കിലും , കൂടെ പ്രവര്‍ത്തിക്കുന്നവന്റെ വിശപ്പിന്റെ പൊള്ളല്‍ തിരിച്ചറിഞ്ഞ് ഈ സങ്കീര്‍ണ്ണ സാഹചര്യത്തില്‍ കയ്യിലുള്ളത് പങ്കുവെക്കാന്‍ സ്വമേധയാ മുന്നോട്ട് വന്ന പ്രിയ അലന്‍സിയര്‍ മലയാള ചലച്ചിത്ര തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഓര്‍മ്മയില്‍ ഈ കരുതല്‍ മനസ്സ് എന്നും സൂക്ഷിക്കുമെന്ന് ഫെഫ്ക നന്ദിയറിച്ച് എഴുതി.

മോഹന്‍ലാല്‍,മഞ്ജു,ഐശ്വര്യ  സഹായവുമായി അലന്‍സിയറും, ശതകോടികളുടെ നീക്കിയിരുപ്പില്ലെങ്കിലും വിശപ്പിന്റെ പൊള്ളലറിഞ്ഞതിന് നന്ദിയെന്ന് ഫെഫ്ക
‘ദുരിതത്തിലായ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സഹായവുമായെത്തിയ ഏക പുതുതലമുറ താരം’, ഐശ്വര്യ ലക്ഷ്മിക്ക് നന്ദി പറഞ്ഞ് ഫെഫ്ക

അലന്‍സിയറിന് നന്ദിയറിയിച്ച് ഫെഫ്ക

കൊച്ചി : കോവിഡ് 19 ഭീഷണിയെ തുടര്‍ന്ന് നിശ്ചലമായ മലയാള സിനിമയിലെ ദുരിതമനുഭവിക്കുന്ന ചലച്ചിത്ര പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ഫെഫ്ക ആരംഭിച്ച ' കരുതല്‍ നിധി ' പദ്ധതിയിലേക്ക് നടന്‍ അലന്‍സിയര്‍ ലെ ലോപ്പസ് അമ്പതിനായിരം രൂപ കൈമാറി.

ഫെഫ്ക മെമ്പര്‍മാര്‍ക്ക് പുറമെ ഈ പദ്ധതിയിലേക്ക് സഹായ ധനവുമായി സിനിമാ മേഖലയില്‍ നിന്ന് ചലച്ചിത്ര താരങ്ങളായ മോഹന്‍ലാല്‍ , മഞ്ജു വാര്യര്‍ , ഐശ്യര്യ ലക്ഷ്മി എന്നിവര്‍ക്ക് പിന്നാലെയാണ് സ്വമേധയാ സന്നദ്ധനായി അലന്‍സിയറും മുന്നോട്ട് വരുന്നത് .

1998 ല്‍ എം ടി യുടെ തിരക്കഥയില്‍ ഛായാഗ്രാഹകന്‍ വേണു ഒരുക്കിയ ദയ എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്ത് നടനായി പ്രവേശിച്ച അലന്‍സിയറുടെ അഭിനയക്കളരി നാടകമാണ്.

1965 ഡിസംബര്‍ 11ന് തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശ പ്രദേശമായ പുത്തന്‍ത്തോപ്പ് ഗ്രാമത്തില്‍ ജനിച്ച അലന്‍സിയര്‍ സ്‌കൂള്‍ പഠനകാലത്ത് തന്നെ സുഹൃത്തുക്കളുമായി ചേര്‍ന്ന് 'നേതാജി തിയറ്റര്‍ ' എന്ന പേരില്‍ ചെറിയ നാടകഗ്രൂപ്പ് ആരംഭിക്കുകയുണ്ടായി. തിരുവനന്തപുരം യൂണിവേര്‍സിറ്റി കോളേജില്‍ നിന്ന് ബിരുദ പഠനത്തിന് ചേര്‍ന്നപ്പോഴും നാടകത്തില്‍ സജീവമായിരുന്നു . സി.പി. കൃഷ്ണകുമാറിന്റെ നാടക സംഘത്തിലും , കാവാലം നാരായണ പണിക്കരുടെ ' സോപാനം' ത്തിലും, കെ. രഘുവിന്റെ നാടകയോഗം നാടക സംഘത്തിലും പ്രവര്‍ത്തിച്ച അലന്‍സിയര്‍ ടെലിവിഷന്‍ രംഗത്തും പ്രവര്‍ത്തിച്ചിരുന്നു .

മോഹന്‍ലാല്‍,മഞ്ജു,ഐശ്വര്യ  സഹായവുമായി അലന്‍സിയറും, ശതകോടികളുടെ നീക്കിയിരുപ്പില്ലെങ്കിലും വിശപ്പിന്റെ പൊള്ളലറിഞ്ഞതിന് നന്ദിയെന്ന് ഫെഫ്ക
സമീപിക്കാതെ തന്ന സഹായത്തിന് നന്ദി, മോഹന്‍ലാലിനും മഞ്ജുവിനും നന്ദിയറിയിച്ച് ഫെഫ്ക

2000 ല്‍ എം പി സുകുമാരന്‍ നായരുടെ ശയനത്തിലൂടെ വീണ്ടും സിനിമകളില്‍ പ്രത്യക്ഷപ്പെട്ടു . രാജീവ് വിജയ രാഘവന്റെ മാര്‍ഗ്ഗം , രാജീവ് നാഥിന്റെ പകല്‍ നക്ഷത്രങ്ങള്‍,

എം പി സുകുമാരന്‍ നായരുടെ രാമാനം എന്നീ സമാന്തര സിനിമാ ശ്രേണിയില്‍ നിന്നും ന്യു ജനറേഷന്‍ സിനിമകളുടെ വരവറിയിച്ച അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടല്‍ (2012), രാജീവ് രവിയുടെ അന്നയും റസൂലും (2013) എന്നീ ചിത്രങ്ങളുടെ ഭാഗമായത് അലന്‍സിയറിലെ നടന് പുതിയ അഭിനയ ഭാവുകത്വം സ്വയം പരീക്ഷിക്കാന്‍ പ്രേരണ നല്‍കി.

2016 ല്‍ മലയാള സിനിമയുടെ ഗതിമാറ്റത്തിന് പതാക പാറിച്ച ചരിത്ര സൃഷ്ടിയായി , ദിലീഷ് പോത്തന്‍ - ശ്യം പുഷ്‌ക്കരന്‍ ടീമിന്റെ മഹേഷിന്റെ പ്രതികാരം മാറിയപ്പോള്‍ , അതിലെ അലന്‍സിയര്‍ അവതരിപ്പിച്ച ആര്‍ട്ടിസ്റ്റ് ബേബി , മലയാള സിനിമാ പ്രേക്ഷകരുടെ പുതിയ കാലത്തെ ഇഷ്ട കഥാപാത്ര തിരഞ്ഞെടുപ്പുകളില്‍ ഒന്നായി തിളങ്ങി നില്‍ക്കുന്നു .

2017 ല്‍ ദിലീഷ് പോത്തന്‍ - സജീവ് പാഴൂര്‍ - ശ്യം പുഷ്‌ക്കരന്‍ ടീമിന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും

എന്ന ചിത്രത്തിലെ ASI ചന്ദ്രനായുള്ള വേഷപ്പകര്‍ച്ചക്ക് ഏറ്റവും മികച്ച സഹനടനുള്ള സംസ്ഥാന പുരസ്‌കാരം കരസ്ഥമാക്കി അലന്‍സിയര്‍ തന്റെ ചലച്ചിത്ര പ്രയാണം അവിരാമം ഇപ്പോഴും തുടരുകയാണ് .

കെട്ടുകാഴ്ചകളുടെ താരപ്രഭയില്ലെങ്കിലും.., ശതകോടികളുടെ നീക്കിയിരുപ്പ് പിന്‍ബലമില്ലെങ്കിലും , കൂടെ പ്രവര്‍ത്തിക്കുന്നവന്റെ വിശപ്പിന്റെ പൊള്ളല്‍ തിരിച്ചറിഞ്ഞ് ഈ സങ്കീര്‍ണ്ണ സാഹചര്യത്തില്‍ കയ്യിലുള്ളത് പങ്കുവെക്കാന്‍ സ്വമേധയാ മുന്നോട്ട് വന്ന പ്രിയ അലന്‍സിയര്‍ മലയാള ചലച്ചിത്ര തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഓര്‍മ്മയില്‍ ഈ കരുതല്‍ മനസ്സ് എന്നും സൂക്ഷിക്കും .

ഈ നല്ല മനസ്സിന് നന്ദി .

Related Stories

No stories found.
logo
The Cue
www.thecue.in