പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന് പിന്നാലെ 5 കുട്ടികളെ കസ്റ്റഡിയിലെടുത്ത്  48 മണിക്കൂര്‍ ക്രൂര പീഡനത്തിന് ഇരയാക്കി യുപി പൊലീസ് 

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന് പിന്നാലെ 5 കുട്ടികളെ കസ്റ്റഡിയിലെടുത്ത് 48 മണിക്കൂര്‍ ക്രൂര പീഡനത്തിന് ഇരയാക്കി യുപി പൊലീസ് 

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിന് പിന്നാലെ മുസ്ലിം മതസ്ഥരായ 5 കുട്ടികളെ കസ്റ്റഡിയിലെടുത്ത് ക്രൂരമായ മാനസിക ശാരീരിക പീഡനങ്ങള്‍ക്കിരയാക്കി ഉത്തര്‍പ്രദേശ് പൊലീസ്. 13 നും 17 നും ഇടയില്‍ പ്രായമുള്ളവരെയാണ് പൊലീസ് സ്റ്റേഷനില്‍ 48 മണിക്കൂര്‍ കസ്റ്റഡിയില്‍വെച്ച് വേട്ടയാടിയതെന്ന് ഹഫ് പോസ്റ്റ് ഇന്‍ഡ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നഗിന ജില്ലയില്‍ നിന്നുള്ള ഇവരെ ഡിസംബര്‍ 20 നാണ് കസ്റ്റഡിയിലെടുക്കുന്നത്. അന്ന് ഉച്ചയ്ക്ക് പ്രാര്‍ത്ഥനയ്ക്ക് ശേഷം പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജമ മസ്ജിദില്‍ നിന്ന് ഗാന്ധി പ്രതിമയുടെ സമീപത്തേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തിയിരുന്നു. പൊലീസ് മാര്‍ച്ച് തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍ന്ന് പൊലീസ് ടിയര്‍ ഗ്യാസ് ഉപയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. നൂറോളം പേരെ കസ്റ്റഡിയിലെടുത്തു.ഇതില്‍ 21 പേര്‍ കുട്ടികളായിരുന്നു.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന് പിന്നാലെ 5 കുട്ടികളെ കസ്റ്റഡിയിലെടുത്ത്  48 മണിക്കൂര്‍ ക്രൂര പീഡനത്തിന് ഇരയാക്കി യുപി പൊലീസ് 
കണ്ണൂരില്‍ യെദ്യൂരപ്പയ്‌ക്കെതിരായ കരിങ്കൊടി : എസ്എഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി റിമാന്‍ഡ് ചെയ്തു 

എന്നാല്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാത്ത കുട്ടികളെയും പൊലീസ് പിടികൂടിയിരുന്നതായി നഗിന മുനിസിപ്പല്‍ ചെയര്‍മാന്‍ ഖലീല്‍ ഉര്‍ റഹ്മാന്‍ വ്യക്തമാക്കി. പലകുറി ആവശ്യപ്പെട്ടിട്ടും കുട്ടികളെ മോചിപ്പിക്കാന്‍ പോലീസ് തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ ഒരുവിധ പൊതുമുതല്‍ നശീകരണ പ്രവൃത്തികളിലും ഏര്‍പ്പെട്ടിരുന്നില്ലെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. തന്റെ സഹോദരനെ തേടി വീടിന് വെളിയിലിറങ്ങിയപ്പോഴാണ് 13 കാരനെ പിടികൂടിയത്. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് 15 വയസ്സുകാരനെ കസ്റ്റഡിയിലെടുക്കുന്നത്. ദിവസക്കൂലി ജോലിക്കാരനാണ് പിടികൂടപ്പെട്ട 16 കാരന്‍. അന്ന് ജോലിയില്ലാതിരുന്നിട്ടും ടൗണില്‍ ഇറങ്ങിയതെന്തിനെന്ന് ചോദിച്ചാണ് പൊലീസ് കൊണ്ടുപോയത്. സംഘര്‍ഷമുണ്ടായപ്പോള്‍ സുരക്ഷിതത്വത്തിനായി ഒരു കടയില്‍ കയറി നിന്ന 16 ഉം 17 ഉം വയസ്സുള്ളവരാണ് മറ്റുരണ്ടുപേര്‍.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന് പിന്നാലെ 5 കുട്ടികളെ കസ്റ്റഡിയിലെടുത്ത്  48 മണിക്കൂര്‍ ക്രൂര പീഡനത്തിന് ഇരയാക്കി യുപി പൊലീസ് 
മുസ്ലിങ്ങള്‍ക്ക് പോകാന്‍ 150 രാജ്യങ്ങള്‍, ഹിന്ദുക്കള്‍ക്ക് ഇന്ത്യമാത്രം : ന്യായീകരണവുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി 

ഒരുകുറ്റവും ചെയ്യാത്ത ഇവരെ പൊലീസ് പിടികൂടിയെന്നുമാത്രമല്ല പൊലീസ് സ്റ്റേഷനില്‍ പാര്‍പ്പിക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്തവരെ കസ്റ്റഡിയിലെടുത്താല്‍ പൊലീസ് സ്റ്റേഷനിലോ ജയിലിലോ പാര്‍പ്പിക്കാന്‍ പാടില്ലെന്ന് നിയമമുണ്ടെന്നിരിക്കെയാണ് ബിജ്‌നോര്‍ പൊലീസ് നടപടി. പൊലീസ് മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഇവരുടെ ശരീരത്തില്‍ ദൃശ്യവുമാണ്. സ്‌റ്റേഷനിലെത്തിച്ച് ഓരോ രണ്ട് മൂന്ന് മണിക്കൂറിനുള്ളിലും പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നെന്ന് മോചിപ്പിക്കപ്പെട്ട കൗമാരക്കാര്‍ വ്യക്തമാക്കുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ ഷിഫ്റ്റ് മാറുന്നതിനനുസരിച്ച് മാറിമാറിയായിരുന്നു മര്‍ദ്ദനം. ശരീരത്തിന്റെ എല്ലായിടത്തു മര്‍ദ്ദനമേറ്റതായി കുട്ടികള്‍ സാക്ഷ്യപ്പെടുന്നു. നടക്കാനും എന്തിനേറെ ഭക്ഷണം കഴിക്കാന്‍ വരെ മറ്റൊരാളുടെ സഹായം തേടേണ്ടി വന്നുവെന്ന് 13 കാരന്‍ വെളിപ്പെടുത്തി.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന് പിന്നാലെ 5 കുട്ടികളെ കസ്റ്റഡിയിലെടുത്ത്  48 മണിക്കൂര്‍ ക്രൂര പീഡനത്തിന് ഇരയാക്കി യുപി പൊലീസ് 
പൗരത്വ നിയമ പ്രചാരണത്തിന് ഋത്വിക് ഘട്ടക് ചിത്രങ്ങളിലെ രംഗങ്ങള്‍; യുവമോര്‍ച്ചയ്‌ക്കെതിരെ സംവിധായകന്റെ കുടുംബം

ഉറങ്ങാന്‍ അനുവദിച്ചിരുന്നില്ലെന്നും കണ്ണടഞ്ഞുപോയാലുടന്‍ പൊലീസുകാര്‍ വടികൊണ്ട് കുത്തുമായിരുന്നുവെന്നും കുട്ടികള്‍ വ്യക്തമാക്കുന്നു. മൂത്രമൊഴിക്കാന്‍ കൊണ്ടുപോയി വരുമ്പോള്‍ പൊലീസുകാര്‍ മാറി മാറി അടിക്കും. ഓരോ തവണ മൂത്രമൊഴിക്കാന്‍ പോയി വരുമ്പോഴും ക്രൂരമര്‍ദ്ദനമാണ് നേരിടേണ്ടി വന്നതെന്നും കുട്ടികള്‍ പറയുന്നു. സ്റ്റേഷനിലുള്ള മറ്റ് തടവുകാരുടെ മേല്‍ തങ്ങള്‍ വരുത്തിയ പരിക്കുകള്‍ വസ്ത്രം നീക്കിച്ച് പൊലീസുകാര്‍ കാട്ടിത്തരുമായിരുന്നെന്നും കുട്ടികള്‍ വ്യക്തമാക്കി. അവരെ കുട്ടികളുടെ മുന്നിലിട്ട് മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ആരുടെ നിര്‍ദേശപ്രകാരമാണ് പ്രതിഷേധപരിപാടികളില്‍ പങ്കെടുത്തതെന്ന് ചോദിച്ചായിരുന്നു തങ്ങളെ പീഡിപ്പിച്ചത്. ഇനി പ്രതിഷേധത്തില്‍ പങ്കെടുത്താല്‍ എന്താകുമെന്ന് ഇപ്പോഴത്തെ അനുഭവത്തില്‍ നിന്ന് മനസ്സിലായില്ലേയെന്നാണ് ഒരു പൊലീസുകാരന്‍ ചോദിച്ചതെന്നും സംഘത്തിലെ 15 കാരന്‍ വിശദീകരിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in