കണ്ണൂരില്‍ യെദ്യൂരപ്പയ്‌ക്കെതിരായ കരിങ്കൊടി : എസ്എഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി റിമാന്‍ഡ് ചെയ്തു 

കണ്ണൂരില്‍ യെദ്യൂരപ്പയ്‌ക്കെതിരായ കരിങ്കൊടി : എസ്എഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി റിമാന്‍ഡ് ചെയ്തു 

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ കണ്ണൂരില്‍ തടഞ്ഞ അഞ്ചുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. ശേഷം ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെയുമാണ് നടപടി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ചാണ് കേസെടുത്തത്. ചൊവ്വാഴ്ച കേരളത്തിലെത്തിയ യെദ്യൂരപ്പയെ കണ്ണൂര്‍ നഗരത്തിലും പഴയങ്ങാടിയിലും വെച്ച് എസ്എഫ്‌ഐ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ് കരിങ്കൊടി കാട്ടുകയായിരുന്നു.

കണ്ണൂരില്‍ യെദ്യൂരപ്പയ്‌ക്കെതിരായ കരിങ്കൊടി : എസ്എഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി റിമാന്‍ഡ് ചെയ്തു 
മുസ്ലിങ്ങള്‍ക്ക് പോകാന്‍ 150 രാജ്യങ്ങള്‍, ഹിന്ദുക്കള്‍ക്ക് ഇന്ത്യമാത്രം : ന്യായീകരണവുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി 

മാടായിക്കാവിലേക്കുള്ള യാത്രാമധ്യേ കണ്ണൂര്‍ കാള്‍ടെക്‌സിലും പഴയങ്ങാടിയിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ഇതോടെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൊടുന്നനെയെത്തിയ മുപ്പതോളം എസ്എഫ്‌ഐ പ്രവര്‍ത്തകരും ഇവിടെ യെദ്യൂരപ്പയുടെ വാഹനം തടഞ്ഞ് കരിങ്കൊടി വീശി. പ്രതിഷേധം കനത്തതോടെ കണ്ണൂരില്‍ തങ്ങാതെ യെദ്യൂരപ്പ മംഗലാപുരത്തേക്ക് മടങ്ങുകയുമായിരുന്നു. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങവെ ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ കെഎസ് യു പ്രവര്‍ത്തകര്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് നേരെ കറുത്ത കൊടി വീശിയിരുന്നു.

കണ്ണൂരില്‍ യെദ്യൂരപ്പയ്‌ക്കെതിരായ കരിങ്കൊടി : എസ്എഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി റിമാന്‍ഡ് ചെയ്തു 
പൗരത്വ നിയമ പ്രചാരണത്തിന് ഋത്വിക് ഘട്ടക് ചിത്രങ്ങളിലെ രംഗങ്ങള്‍; യുവമോര്‍ച്ചയ്‌ക്കെതിരെ സംവിധായകന്റെ കുടുംബം

റിപ്പോര്‍ട്ടിംഗിന് പോയ കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരെ മംഗളൂരു പൊലീസ് 7 മണിക്കൂറോളം കസ്റ്റഡിയില്‍ വെയ്ക്കുകയും കുറ്റവാളികളെ കൈമാറും പോലെ അതിര്‍ത്തിയില്‍ കേരള പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഭരണ പ്രതിപക്ഷ ഭേദമന്യേ യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ കേരളത്തിലെത്തിയ യെദ്യൂരപ്പയ്ക്ക് നേരെ പ്രതിഷേധമുയര്‍ത്തിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in