മരക്കാറിന് പശ്ചാത്തലമൊരുക്കാന്‍ രാഹുല്‍ രാജ്

മരക്കാറിന് പശ്ചാത്തലമൊരുക്കാന്‍ രാഹുല്‍ രാജ്

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മെഗാ പ്രൊജക്ട് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്ക്ക് ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ ഒരുക്കുന്നത് രാഹുല്‍ രാജ്.

ചലച്ചിത്ര സംഗീത സംവിധാനത്തില്‍ നിന്ന് ഇടവേളയെടുത്ത് പ്രശസ്ത മ്യൂസിക് അക്കാദമിയായ ബെര്‍ക്ക്‌ലി കോളജ് ഓഫ് മ്യൂസികില്‍ നിന്ന് സ്‌കോറിംഗില്‍ മാസ്‌റ്റേഴ്‌സ് പൂര്‍ത്തിയാക്കിയെത്തിയ രാഹുല്‍ രാജ് ഭാഗമാകുന്ന വമ്പന്‍ പ്രൊജ്കട് കൂടിയാണ് മരക്കാര്‍.

നാല് ഭാഷകളിലായി പുറത്തുവരുന്ന സിനിമ ചരിത്രത്തെ പൂര്‍ണമായി ആശ്രയിച്ചതാവില്ലെന്നും എന്റര്‍ടെയിനറായിരിക്കുമെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍. ദ ക്യൂ ഇന്റര്‍വ്യൂ സീരീസ് ആയ മാസ്റ്റര്‍ സ്‌ട്രോക്കിലാണ് പ്രിയദര്‍ശന്‍ മരക്കാര്‍ അറബിക്കടലിന്റെ സിഹം എന്ന സിനിമയെക്കുറിച്ച് വിശദീകരിക്കുന്നത്.

  അറേബ്യന്‍ ചരിത്രത്തില്‍ മരക്കാര്‍ ദൈവതുല്യനും യൂറോപ്യന്‍ ചരിത്രത്തില്‍ അദ്ദേഹം മോശക്കാരനുമാണ്. ഞാന്‍ മൂന്നാം ക്ലാസില്‍ കുഞ്ഞാലിമരക്കാര്‍ എന്നൊരു പാഠം പഠിച്ചിട്ടുണ്ട്. അന്ന് മുതല്‍ എന്റെ മനസിലൂടെ വളര്‍ന്നൊരു ഹീറോയുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം വലിയ ഹീറോ. എന്റെ കുഞ്ഞാലിമരക്കാര്‍ ആണത്. എന്ത് വിമര്‍ശനം വന്നാലും, നാളെ വരുമെന്നറിയാം. ഇതൊരു സെമി ഫിക്ഷനല്‍ സിനിമയാണ്

പ്രിയദര്‍ശന്‍

പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഓവര്‍സീസ് അവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് നല്‍കിയത്. ഗള്‍ഫ് മേഖലയിലെ വമ്പന്‍മാരായ ഫാര്‍സ് ഫിലിംസാണ് പ്രിയദര്‍ശന്‍ സിനിമയുടെ ഓവര്‍സീസ് റൈറ്റ്സ് സ്വന്തമാക്കിയത്. സിനിമയുടെ ഓവര്‍സീസ് റൈറ്റ്സ് അഹമ്മദ് കോച്ലിന്‍ നേതൃത്വം നല്‍കുന്ന ഫാര്‍സിന് നല്‍കിയതായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും അറിയിച്ചിരുന്നു. 100 കോടി ബജറ്റില്‍ നാലിലേറെ ഭാഷകളിലായാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രദര്‍ശനത്തിനെത്തുന്നത്. അടുത്തവര്‍ഷം മാര്‍ച്ചിലാണ് റിലീസ്.

Related Stories

No stories found.
logo
The Cue
www.thecue.in