മോഹന്‍ലാലും രജനികാന്തും സൂര്യയും, കാപ്പാന്‍ ഓഡിയോ ലോഞ്ച്‌ 

മോഹന്‍ലാലും രജനികാന്തും സൂര്യയും, കാപ്പാന്‍ ഓഡിയോ ലോഞ്ച്‌ 
Published on : 

'അയന്‍', 'മാട്രാന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും കെ വി ആനന്ദും ഒന്നിക്കുന്ന കാപ്പാനില്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. എന്‍എസ്ജി കമാന്‍ഡോ ആയിട്ടാണ് സൂര്യ എത്തുന്നത്. ഹാരിസ് ജയരാജാണ് സംഗീതം. ചിത്രം ആഗസ്റ്റ് 30ന് തിയ്യേറ്ററുകളിലെത്തും

ഇന്ത്യയിലെ ഏറ്റവും 'നാച്ചുറലായ ആക്ടര്‍' ആണ് മോഹന്‍ലാലെന്ന് രജനികാന്ത്. സൂര്യ നായകനാകുന്ന കാപ്പാന്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വച്ചായിരുന്നു രജനികാന്തിന്റെ പ്രശംസ. കാപ്പാനിലെ മോഹന്‍ലാലിന്റെ സാന്നിധ്യം ചിത്രത്തിന് അനുഗ്രഹമായിരിക്കുമെന്നും രജനി പറഞ്ഞതായി തമിഴ് മാധ്യമങ്ങള്‍ ട്വീറ്റ് ചെയ്തു.

കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബൊമാന്‍ ഇറാനി, ആര്യ, സയ്യേഷ എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെ വി ആനന്ദുമായി മുന്‍പ് ഒരു ചിത്രം ചെയ്യാനിരുന്നതായും അത് പിന്നീട് നടക്കാതെ വന്നതിനെ കുറിച്ചും രജനി സംസാരിച്ചു.

തന്റെ നാല്‍പ്പത് വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സൂര്യയെ പോലെ ഡെഡിക്കേറ്റഡ് ആയ ഒരു അഭിനേതാവിനെ കണ്ടിട്ടില്ലെന്ന് മോഹന്‍ലാലും പറഞ്ഞു. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ രജനികാന്ത് മോഹന്‍ലാല്‍ എന്നിവരെ കൂടാതെ സംവിധായകന്‍ ശങ്കര്‍, ഹാരിസ് ജയരാജ്, വൈരമുത്തു തുടങ്ങിയവരും പങ്കെടുത്തു.

No stories found.
The Cue
www.thecue.in