മീശ പിരിച്ച് ബെന്‍സിലെത്തുന്ന നെയ്യാറ്റിന്‍കര ഗോപന്‍, ബി ഉണ്ണിക്കൃഷ്ണന്റെ മോഹന്‍ലാല്‍ ചിത്രം 'ആറാട്ട്' പാലക്കാട്ട്

മീശ പിരിച്ച് ബെന്‍സിലെത്തുന്ന നെയ്യാറ്റിന്‍കര ഗോപന്‍, ബി ഉണ്ണിക്കൃഷ്ണന്റെ മോഹന്‍ലാല്‍ ചിത്രം 'ആറാട്ട്' പാലക്കാട്ട്

ദുബായിൽ നിന്ന് തിരിച്ചെത്തുന്ന മോഹന്‍ലാല്‍ നേരെ എത്തുക ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ടിന്റെ സെറ്റിലേയ്ക്ക് ആയിരിക്കും. മോഹന്‍ലാലിന്റെ മാസ് ആക്ഷന്‍ കോമഡി എന്റര്‍ടെയിനറായാവും സിനിമയെന്നാണ് സൂചന. 'നെയ്യാറ്റിന്‍കര ഗോപന്‍' എന്നാണ് ചിത്രത്തിൽ മോഹൻലാലിന്റെ നായകകഥാപാത്രത്തിന്‍റെ പേര്. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ ടൈറ്റില്‍. ഗോപൻ തന്റെ സ്വന്തം നാടായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. കറുത്ത നിറത്തിലുള്ള ഒരു വിന്‍റേജ് ബെന്‍സ് കാറിലാണ് ഗോപന്‍റെ സഞ്ചാരം. വാഹനത്തിന് കഥയിൽ ഏറെ പ്രാധാന്യമുണ്ട്. 'രാജാവിന്‍റെ മകനി'ലൂടെ ഹിറ്റായ ഫോണ്‍ നമ്പർ 2255 ആണ് കാറിനും നല്‍കിയിട്ടിളളത്.

'പുലിമുരുകന്' ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രവുമാണ് ആറാട്ട്. 'മാടമ്പി', 'ഗ്രാന്‍ഡ്മാസ്റ്റര്‍', 'മിസ്റ്റര്‍ ഫ്രോഡ്', 'വില്ലന്‍' എന്നീ സിനിമകള്‍ക്ക് ശേഷം ബി ഉണ്ണിക്കൃഷ്ണനും മോഹന്‍ലാലും കൈകോര്‍ക്കുന്ന അഞ്ചാമത്തെ ചിത്രവുമാണ്. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍ നിര താരങ്ങളും മോഹന്‍ലാലിനൊപ്പം ചിത്രത്തിലുണ്ടാകും. കൊവിഡ് കാലത്ത് മലയാളത്തില്‍ ചിത്രീകരമത്തിന് ഒരുങ്ങുന്ന ഏറ്റവും വലിയ പ്രൊജക്ടിൽ ശ്രദ്ധ ശ്രീനാഥ് ആണ് നായിക.

മീശ പിരിച്ച് ബെന്‍സിലെത്തുന്ന നെയ്യാറ്റിന്‍കര ഗോപന്‍, ബി ഉണ്ണിക്കൃഷ്ണന്റെ മോഹന്‍ലാല്‍ ചിത്രം 'ആറാട്ട്' പാലക്കാട്ട്
ദൃശ്യം സെക്കന്‍ഡിന് ശേഷമുള്ള മോഹന്‍ലാല്‍ ചിത്രം, ബിഗ് ബജറ്റ് മാസ് ആക്ഷന്‍ എന്റര്‍ടെയിനറുമായി ബി. ഉണ്ണിക്കൃഷ്ണന്‍

ഈ മാസം 23ന് ഷൂട്ടിങ് ആരംഭിക്കും. പാലക്കാടും ഹൈദരാബാദുമാണ് പ്രാധാന ലൊക്കേഷനുകൾ. സിനിമയിലെ മോഹന്‍ലാലിന്റെ ഗെറ്റപ്പ് ഉടന്‍ പുറത്തുവരും. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, റാം എന്നീ സിനിമകളിലാണ് ദൃശ്യം സെക്കന്‍ഡിന് മുമ്പ് മോഹന്‍ലാല്‍ അഭിനയിച്ചത്. ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്. ഛായാഗ്രഹണം വിജയ് ഉലകനാഥ്. എഡിറ്റിംഗ് സമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ രാജ്.

Summary

'Neyyatinkara Gopante Aarattu' B Unnikrishnan - Mohanlal action comedy entertainer

Related Stories

The Cue
www.thecue.in