ചരിത്രമാവാന്‍ 'മരക്കാര്‍'; 3300 സ്‌ക്രീനുകളില്‍ 12700 ഷോകള്‍

ചരിത്രമാവാന്‍ 'മരക്കാര്‍'; 3300 സ്‌ക്രീനുകളില്‍ 12700 ഷോകള്‍

മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം 3300 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നത്. കേരളത്തില്‍ മാത്രം 600 സ്‌ക്രീനില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ 1200 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

അതേസമയം ഇന്ത്യക്ക് പുറത്ത് ഇന്നലെ വരെ 1500 സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്യാനാണ് കരാന്‍ ഒപ്പിട്ടിരിക്കുന്നത്. അത് 1800 ആകാനും സാധ്യതയുണ്ട്. വിദേശ രാജ്യത്തെ കരാറുകള്‍ നവംബര്‍ 30ന് ശേഷം മാത്രമെ പൂര്‍ത്തിയാവുകയുള്ളു.

പുലര്‍ച്ച 12 മണിക്കാണ് കേരളത്തില്‍ ചിത്രത്തിന്റെ ആദ്യ ഷോ തുടങ്ങുന്നത്. ആദ്യ ദിവസം 3300 സ്‌ക്രീനുകളിലായി 12,700 ഷോകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ മിക്ക തിയേറ്ററുകളിലും ആറ് മുതല്‍ ഏഴ് വരെ ഷോകള്‍ ഒരു ദിവസം നടക്കുമെന്നും സൂചനയുണ്ട്. അതിനാല്‍ ആദ്യ ദിവസം തന്നെ 50 കോടിയോളം വരുമാനം ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം.

ഡിസംബര്‍ 2നാണ് മരക്കാര്‍ റിലീസ് ചെയ്യുന്നത്. രണ്ടര വര്‍ഷത്തിന് ശേഷം തിയേറ്ററില്‍ റിലീസ് ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണ് മരക്കാര്‍. ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. സര്‍ക്കാരിന്റെയും ഫിലിം ചേമ്പറിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ് തീരുമാനമായത്.

The Cue
www.thecue.in