ലോക് ഡൗണ്‍ ലംഘനം: ആദ്യദിനം 402 കേസുകള്‍; കൂടുതല്‍ തിരുവനന്തപുരത്ത്

ലോക് ഡൗണ്‍ ലംഘനം: ആദ്യദിനം 402 കേസുകള്‍; കൂടുതല്‍ തിരുവനന്തപുരത്ത്
The Hindu

സംസ്ഥാനത്ത് ലോക് ഡൗണ്‍ ലംഘിച്ചതില്‍ ഇന്ന് 402 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ കേസുകളുള്ളത് തിരുവനന്തപുരത്താണ്. തലസ്ഥാനത്ത് 121 കേസുകളാണ് ഉള്ളത്. എറണാകളുത്ത് 69 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ലോക് ഡൗണ്‍ ലംഘനം: ആദ്യദിനം 402 കേസുകള്‍; കൂടുതല്‍ തിരുവനന്തപുരത്ത്
'ശ്രീറാം വെറുതെ ശമ്പളം വാങ്ങേണ്ട'; കെഎം ബഷീര്‍ കേസില്‍ സംരക്ഷണം നല്‍കില്ലെന്നും മുഖ്യമന്ത്രി

കോട്ടയത്ത് 40 കേസുകളുണ്ട് ആദ്യദിനം. നഗരമേഖലയിലാണ് കൂടുതല്‍ പേര്‍ പുറത്തിറങ്ങിയത്. മൂന്നാറിലും ജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ല. തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ മുതല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തിരുവനന്തപുരത്ത് അനാവശ്യ യാത്രകള്‍ നടന്നെന്ന് പോലീസ്. ഡിജിപി ലോക്‌നാഥ് ബഹ്‌റ തന്നെ ആളുകളെ പിന്തിരിപ്പിക്കാന്‍ രംഗത്തെത്തി. തിരുവനന്തപുരത്ത് നാളെ മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനങ്ങള് ലോക് ഡൗണിനെ ഗൗരവമായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in