ശ്രുതി ശരണ്യം
ഗാനരചയിതാവും സംവിധായികയുമാണ് ശ്രുതി ശരണ്യം. ബാലേ എന്ന സംഗീത ചിത്രത്തിലൂടെയാണ് ശ്രുതി ശ്രദ്ധിക്കപ്പെടുന്നത്. ഹ്രസ്വചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാനരംഗത്തേക്ക് കടന്നു.
ചാരുലതയാണ് ശ്രദ്ധിക്കപ്പെട്ട മറ്റൊരു സംഗീത ചിത്രം. പ്രശസ്ത സംഗീത സംവിധായകന്‍ ബിജിബാല്‍, ഗാനരചയിതാവ് ബികെ ഹരിനാരായണന്‍, നര്‍ത്തകി പാര്‍വതി മേനോന്‍ എന്നിവരായിരുന്നു ചാരുലതയിലെ അഭിനേതാക്കള്‍. ചാരുലതയ്ക്ക് മികച്ച മ്യൂസിക് വീഡിയോയ്ക്കുള്ള സത്യജിത് റേ പുരസ്‌ക്കാരം ലഭിച്ചിരുന്നു.
2023ല്‍ ബി 32 മുതല്‍ 44 വരെ എന്ന ചിത്രം സംവിധാനം ചെയ്തു. അശ്വതി, സജിത മഠത്തില്‍, നീന ചെറിയാന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍