കൊലപാതകം നടത്തിയത് അവസാന വര്‍ഷ ബിരുദ പരീക്ഷ ആരംഭിച്ച ദിവസം; നടുക്കം മാറാതെ സെന്റ് തോമസ് കോളേജ്

കൊലപാതകം നടത്തിയത് അവസാന വര്‍ഷ ബിരുദ പരീക്ഷ ആരംഭിച്ച ദിവസം; നടുക്കം മാറാതെ സെന്റ് തോമസ് കോളേജ്

പാലാ സെന്റ് തോമസ് കോളേജില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയത് കോളേജ് ഗ്രൗണ്ടിനടുത്ത് വെച്ച്. 2018-2021 ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.

ഇവരുടെ അവസാന വര്‍ഷ പരീക്ഷ ഇന്നാണ് ആരംഭിച്ചത്. രാവിലെ ഒമ്പതര മുതല്‍ പന്ത്രണ്ടര വരെയായിരുന്നു പരീക്ഷ. പ്രതി അഭിഷേക് പരീക്ഷ കഴിഞ്ഞ് നേരത്തെ ഇറങ്ങിപ്പോയെന്ന് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പതിനൊന്നേ കാലായപ്പേള്‍ തന്നെ പെണ്‍കുട്ടിയും ഇറങ്ങിയെന്നാണ് വിവരം. അഭിഷേക് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് എന്നാണ് വിവരം.

കൊലപാതകം നടത്തിയതിന് ശേഷം അഭിഷേക് സ്റ്റോണ്‍ ബെഞ്ചില്‍ തന്നെ ഇരിക്കുകയായിരുന്നെന്നാണ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നത്. പ്രിന്‍സിപ്പാള്‍ വന്ന് പേര് ചോദിച്ചപ്പോള്‍ ഐഡി കാര്‍ഡ് എടുത്ത് കാണിച്ചെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പെണ്‍കുട്ടിയെ ഉടനടി അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ പെണ്‍കുട്ടി മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ബിവോക് ഫുഡ് ടെക്‌നോളജി വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട തലയോലപ്പറമ്പ് സ്വദേശി നിതിന മോള്‍.

Related Stories

No stories found.