'ചത്തിട്ടില്ല, ഗുഡ്‌നൈറ്റ്' ; വാഹനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന വ്യാജ പ്രചരണത്തില്‍ ബിനീഷിന്റെ മറുപടി

'ചത്തിട്ടില്ല, ഗുഡ്‌നൈറ്റ്' ; വാഹനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന വ്യാജ പ്രചരണത്തില്‍ ബിനീഷിന്റെ മറുപടി

താന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന വ്യാജ പ്രചരണത്തില്‍ മറുപടിയുമായി, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരി. വ്യാജ പ്രചരണത്തിനായി തയ്യാറാക്കിയ പോസ്റ്റ് ഷെയര്‍ ചെയ്ത പ്രൊഫൈലിനെ തുറന്നുകാട്ടിക്കൊണ്ടാണ് മറുപടി. ചത്തിട്ടില്ല, ഗുഡ് നൈറ്റ് എന്നായിരുന്നു ബിനീഷിന്റെ പ്രതികരണം.

'ചത്തിട്ടില്ല, ഗുഡ്‌നൈറ്റ്' ; വാഹനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന വ്യാജ പ്രചരണത്തില്‍ ബിനീഷിന്റെ മറുപടി
‘കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ക്ക് ഒരു പിടി രക്തപുഷ്പങ്ങള്‍’; വെടിവെച്ചു കൊന്നാല്‍ ആശയം ഇല്ലാതാകില്ലെന്ന് ബിനീഷ് കോടിയേരി

അംജിദ് റഹ്മാന്‍ എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്ന് മുസ്ലിംലീഗ് ഗ്രൂപ്പില്‍ വ്യാജ പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടാണ് ബിനീഷ് പോസ്റ്റ് ചെയ്തത്. ബിനീഷ് കോടിയേരി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന് കൈരളി റിപ്പോര്‍ട്ട് ചെയ്തതായുള്ള വ്യാജ പോസ്റ്റാണ് പ്രചരിപ്പിച്ചത്. അദ്ദേഹത്തിന്റെ ചിത്രവും കൈരളിയുടെ ലോഗോയും പോസ്റ്റില്‍ വെച്ചിരുന്നു. ആദരാഞ്‌ലികള്‍ സഖാവേ എന്ന് കുറിച്ചാണ് അംജിദ് റഹ്മാന്‍ ഇത് ഷെയര്‍ ചെയ്തത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം ഈ പ്രൊഫൈല്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ ലഭ്യമല്ല. വ്യാജപ്രചരണത്തിനെതിരെ ബിനീഷ് കോടിയേരിക്ക് പിന്‍തുണയുമായി നിരവധി പേരാണ് കമന്റ് ചെയ്തത്‌. അതേസമയം സിപിഎം ലീഗ് അണികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനും കമന്റ് ബോക്‌സ് വേദിയാകുന്നുണ്ട്. ബിനീഷ് മരിച്ചുകാണണമെന്നാണ് മുസ്ലിം ലീഗ് ആഗ്രഹിക്കുന്നതെന്ന് സിപിഎം അനുകൂലികള്‍ കമന്റ് ചെയ്യുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in