'ജവാന്മാരുടെ ത്യാഗം വെറുതെയാകില്ലെന്ന് ഉറപ്പ് നല്‍കുന്നു', പ്രകോപിപ്പിച്ചാല്‍ ഉചിതമായ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി

'ജവാന്മാരുടെ ത്യാഗം വെറുതെയാകില്ലെന്ന് ഉറപ്പ് നല്‍കുന്നു', പ്രകോപിപ്പിച്ചാല്‍ ഉചിതമായ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി

ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജവാന്മാരുടെ ത്യാഗം വെറുതെയാകില്ലെന്ന് താന്‍ ഉറപ്പ് നല്‍കുന്നതായി മോദി പറഞ്ഞു. പ്രകോപിപ്പിച്ചാല്‍ ഉചിതമായ മറുപടി നല്‍കാന്‍ ഇന്ത്യയ്ക്കാകുമെന്നും മോദി പറഞ്ഞു. കൊവിഡ് പ്രതിസന്ധി വിലയിരുത്താന്‍ വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിന് മുമ്പായിരുന്നു മോദിയുടെ പ്രതികരണം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് രാജ്യത്തിന് ഉറപ്പ് നല്‍കുന്നു. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നുണ്ട്. പക്ഷെ, പ്രകോപിപ്പിച്ചാല്‍ ഉചിതമായ മറുപടി നല്‍കാന്‍ രാജ്യത്തിന് പ്രാപ്തിയുണ്ട്', പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

പ്രധാനമന്ത്രിക്കൊപ്പം ആഭ്യന്തരമന്ത്രി അമിത് ഷാ, 15 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവരായിരുന്നു വീഡിയോ കോണ്‍ഫറന്‍സിങ് വഴിയുള്ള മീറ്റിങ്ങില്‍ പങ്കെടുത്തത്. വീരമൃത്യു വരിച്ച സൈനികര്‍ക്കായി രണ്ട് മിനിറ്റ് മൗനമാചരിച്ചതിന് ശേഷമായിരുന്നു യോഗം തുടങ്ങിയത്.

Related Stories

The Cue
www.thecue.in