Videos

‘രണ്ട് വര്‍ഷം കാത്തിരുന്നത് സൗബിനും സുരാജിനും വേണ്ടിയാണ്’ : ‘വികൃതി’യെക്കുറിച്ച് സംവിധായകന്‍ എംസി ജോസഫ് 

THE CUE

രണ്ട് വര്‍ഷങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ഫോട്ടോയ്ക്ക് പിന്നിലെ യാഥാര്‍ഥ്യം തുറന്നു പറയുന്ന ചിത്രമാണ് വികൃതി. കൊച്ചി മെട്രോയില്‍ കുടിച്ച് മദ്യപിച്ച് ബോധമില്ലാതെ കിടന്നുറങ്ങിയ ഒരാള്‍ എന്ന പേരില്‍ 'മെട്രോയിലെ പാമ്പെ'ന്ന് അടിക്കുറിപ്പോടെ പ്രചരിക്കപ്പെട്ട ഫോട്ടോ അങ്കമാലി സ്വദേശിയായ എല്‍ദോയുടേതായിരുന്നു. ആശുപത്രിയില്‍ കഴിഞ്ഞിരുന്ന അനുജനെ കണ്ടതിന് ശേഷം തിരിച്ചു പോവുകയായിരുന്ന അങ്കമാലി സ്വദേശി എല്‍ദോ അവശത കൊണ്ട് കിടന്നു പോയി എന്നതായിരുന്നു ചിത്രത്തിന്റെ യാഥാര്‍ഥ്യം.

സംസാര ശേഷിയോ കേള്‍വി ശേഷിയോ ഇല്ലാത്ത എല്‍ദോയുടെ കഥ സിനിമയായപ്പോള്‍ ആ വേഷത്തിലെത്തുന്നത് സുരാജ് വെഞ്ഞാറമ്മൂടാണ്. ഫോട്ടോ എടുത്ത് പ്രചരിപ്പിച്ച ഇന്നും ആര്‍ക്കും അറിയാത്ത ആ കഥാപാത്രമായി സൗബിനും വേഷമിടുന്നു. നവാഗതനായ എംസി ജോസഫാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തിന്റെ മുന്നൊരുക്കങ്ങള്‍ രണ്ട് വര്‍ഷം മുന്‍പ് തന്നെ ആരംഭിച്ചപ്പോള്‍ തന്നെ സൗബിനെയും സുരാജിനെയും അഭിനേതാക്കളായി തീരുമാനിച്ചിരുന്നുവെന്ന് സംവിധായകന്‍ എംസി ജോസഫ് പറഞ്ഞു. ആ രണ്ട് താരങ്ങള്‍ക്ക് വേണ്ടിയാണ് രണ്ട് വര്‍ഷം കാത്തിരുന്നത്. ആ കാത്തിരിപ്പ് വെറുതെ ആയില്ലെന്നും ഇനിയും കാത്തിരിക്കാന്‍ തയ്യാറായിരുന്നുവെന്നും സംവിധായകന്‍ ‘ദ ക്യൂ’വിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഒറിജിനൽ ഒരു സൈ ഫൈ സിനിമയല്ല, ഒരു ഫാന്റസി ത്രില്ലർ: സംവിധായകൻ റമീസ്

ത്രില്ലടിപ്പിക്കുന്ന ടൈം ട്രാവല്‍ കാണാന്‍ റെഡി ആയിക്കോ; ‘ഒറിജിനലി’ന് U/A 13+ സെൻസർ സർട്ടിഫിക്കറ്റ്

ഡാര്‍ക്ക് വെബിൻ്റെ മിനി വേര്‍ഷനാണ് ടെല​ഗ്രാം, എഐ മനുഷ്യനെതിരെ തിരിയും; സൈബർ സെക്യൂരിറ്റി വിദ​ഗ്ദ്ധൻ നന്ദകിഷോർ ഹരികുമാർ

'അറ്റൻഷൻ പ്ലീസ്' കണ്ടതിന് ശേഷമാണ് ബാലാജി സർ എന്നെ ബത്തയിലേക്ക് വിളിച്ചത്: വിഷ്ണു ഗോവിന്ദൻ

പുത്തൻ ദൃശ്യാനുഭവം ഒരുക്കാൻ രഞ്ജൻ പ്രമോദ് – കാവ്യ ഫിലിം കമ്പനി ടീം; ‘നൈറ്റ് ഷോസ്’ ടീസർ

SCROLL FOR NEXT