VAGVICHARAM

സിപിഐഎമ്മിന് സ്റ്റാലിനിസ്റ്റ് മുഖം നല്‍കിയതില്‍ ഇഎംഎസിന് വലിയ പങ്ക് 

എന്‍. ഇ. സുധീര്‍

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അറുപതുകളില്‍ തന്നെ രക്തപങ്കിലമായി സ്റ്റാലിനിസ്റ്റ് മുഖം സ്വീകരിച്ചിരുന്നുവെന്ന് എഴുത്തുകാരന്‍ സക്കറിയ. പാര്‍ട്ടി എല്ലാ രീതിയിലും വഴിവിട്ട് അഴിമതിയുടെയും അധികാരദുര്‍വിനിയോഗത്തിന്റെയും അക്രമത്തിന്റെയും പാതയിലേക്ക് പോയപ്പോഴാണ് പാര്‍ട്ടിയില്‍ നിന്ന് മികച്ച കലാകാരന്മാര്‍ പൊഴിഞ്ഞു പോയത്. സോവിയറ്റ് മോഡല്‍ ഇവിടെ കൊണ്ടുവരാം എന്നു കരുതിയതില്‍ ഇഎംഎസിനും പങ്കുണ്ടെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ദ ക്യൂ’വിലെ ‘വാഗ്‌വിചാരം’ എന്ന അഭിമുഖ പരമ്പരയില്‍ എന്‍ഇ സുധീറുമായി സംസാരിക്കവെയായിരുന്നു സക്കറിയയുടെ പ്രതികരണം.

ഡല്‍ഹി വാസം കഴിഞ്ഞ് കേരളത്തില്‍ തിരിച്ച് തൊണ്ണൂറുകളില്‍ തിരികെ വന്നപ്പോഴേക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എല്ലാ രീതിയിലും വഴിവിട്ട് അഴിമതിയുടെയും അധികാരദുര്‍വിനിയോഗത്തിന്റെയും അക്രമത്തിന്റെയും പാതയിലേക്ക് പോയിരുന്നു. അത് അറുപതുകളില്‍ തന്നെ സംഭവിച്ചു കഴിഞ്ഞിരുന്നു. അപ്പോഴാണ് കേരളത്തിലെ ഏറ്റവും മികച്ച കലാകാരന്മാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പൊഴിഞ്ഞു പോയത്. പാര്‍ട്ടിയുടെ മുഖം രൂക്ഷമാവുകയും രക്തപങ്കിലമാവുകയും അതിന്റെ മനുഷ്യന്റെ മുഖം നഷ്ടപ്പെടുകയും ചെയ്തു.

ഈ തരത്തിലുള്ള ഹാര്‍ഡ്‌കോര്‍ സ്റ്റാലിനിസ്റ്റ് മുഖം കൊണ്ടുവരുന്നതില്‍ ഇംഎംഎസിന് പങ്കുണ്ടെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. സോവിയറ്റ് മോഡല്‍ ഇവിടെ കൊണ്ടുവരാം എന്നു കരുതിയിരുന്നു. എവിടെയോ വച്ച് ഇംഎംഎസ് ഇങ്ങനെ സംഭവിക്കാന്‍ പാടില്ലെന്ന് തിരുത്തിയെന്ന് കേട്ടിട്ടുണ്ട്, പക്ഷേ അപ്പോഴേക്കും എല്ലാം കൈവിട്ടു പോയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT