Videos

ശാന്തിവനം അശാന്തമാണ് 

THE CUE

എറണാകുളം നോര്‍ത്ത് പറവൂരിലെ വഴിക്കുളങ്ങരയിലുള്ള ശാന്തിവനമെന്ന ജൈവ സമ്പത്തിനെ സംരക്ഷിക്കാനുള്ള പ്രകൃതിസ്‌നേഹികളുടെ പരിശ്രമങ്ങള്‍ക്ക് മുകളിലൂടെയാണ് സര്‍ക്കാര്‍ വൈദ്യുതലൈന്‍ വലിക്കാനിരിക്കുന്നത്. വനത്തിലൂടെ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് വൈദ്യുത മന്ത്രി എം എം മണി പ്രഖ്യാപിച്ചതോടെ കാലങ്ങളായി സംരക്ഷിക്കപ്പെട്ട ജൈവകലവറ ഇല്ലാതാവുകയാണ്. രണ്ട് ഏക്കറോളം വിസ്തൃതിയുള്ള 'ശാന്തി വനം ' എന്ന വനഭൂമി വസംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിന്റെ നാനാഭാഗത്തുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ സമരമുഖത്താണ്. കേരളത്തിലെ ആദ്യകാല പരിസ്ഥിതി പ്രവര്‍ത്തകരില്‍ ഒരാളായ രവീന്ദ്രനാഥമേനോന്‍ തന്റെ സ്വകാര്യ ഭൂമിയില്‍ അനവധി പതിറ്റാണ്ടുകള്‍ കൊണ്ട് വളര്‍ത്തിയെടുത്തതാണ് ശാന്തിവനം. നൂറ്റാണ്ടിലധികം പ്രായം ചെന്ന വൃക്ഷങ്ങളുടെയും , നിത്യഹരിതവനമേഖലകളില്‍ കാണുന്ന അപൂര്‍വ സസ്യങ്ങളുടെയും, നാനാതരം ചിത്രശലഭങ്ങളുടെയും ഒട്ടനവധി പക്ഷികളുടെയും ആവാസകേന്ദ്രമാണ് ഇത്രമേല്‍ പ്രാധാന്യമുള്ള ഹരിതമേഖലയുടെ നടുവിലൂടെ , അതിനാകെ കോട്ടം വരുത്തിയുള്ള വൈദ്യത ലൈന്‍ മനുഷ്യര്‍ക്ക് മാത്രമല്ല വലിയൊരു ജൈവവൈവിധ്യ സമ്പത്തിനെ തകര്‍ക്കുന്നതാണെന്ന് വ്യക്തമാക്കുന്നതാണ് ഇവിടെ നിന്നുള്ള കാഴ്ചകള്‍.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT