ലാലേട്ടന്റെ കണ്ണിന്റെ ചെറിയ ഒരു അനക്കത്തിന് പോലും അർത്ഥം ഉണ്ടെന്ന് തോന്നും, മോഹൻലാൽ എന്ന അഭിനേതാവിനെയാണ് ഞാൻ കാണുന്നത്, ഇനി ഗാനമേളകളിൽ ഒക്കെ വരാൻ പോകുന്ന പാട്ടായിരിക്കും പ്രോമോ സോങ്, ഒരു സീൻ എടുക്കുമ്പോൾ സുനിലേട്ടന്റെ കണ്ണ് നിറഞ്ഞു. എൻട്രൻസ് കോച്ചിങ് സമയത്ത്, വെയിലത്ത്, വിയർത്ത്, ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഛോട്ടാമുംബൈ കണ്ടതാണ് എന്റെ കവിത തിയറ്റർ ഓർമ്മ, തുടരും റിലീസ് വേളയിൽ, മോഹൻലാൽ എന്ന അഭിനേതാവിനെ സംവിധാനം ചെയ്യുന്ന അനുഭവങ്ങളെപ്പറ്റിയും, തന്റെ ചലച്ചിത്ര സപര്യയെ കുറിച്ചും തരുൺ മൂർത്തി ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.