SHOW TIME

കോൺഗ്രസ് ഏതെങ്കിലും ഒരു പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പാർട്ടി അല്ല; രമേഷ് പിഷാരടി

ഏതെങ്കിലും ഒരു പുസ്തകത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന പാർട്ടി അല്ലാത്തതുകൊണ്ടാണ് താനൊരു കോൺഗ്രസുക്കാരനായതെന്ന് രമേഷ് പിഷാരടി ദ ക്യു ഷോ ടൈമിൽ പറഞ്ഞു. വർഷങ്ങൾക്ക് മുന്നേ എഴുതപെട്ട പുസ്തകങ്ങൾക്ക് കീഴിൽ പ്രവർത്തിക്കാൻ തനിക്ക് കഴിയില്ലായെന്നും രമേഷ് പിഷാരടി കൂട്ടി ചേർത്തു.

രമേഷ് പിഷാരടിയുടെ വാക്കുകൾ

കേരളത്തിലുള്ള ഭൂരിപക്ഷം ആളുകളും ഇടത് ചിന്താഗതിയുള്ളവരാണ്. അല്ലെങ്കിൽ ഇവിടെ തിരഞ്ഞെടുപ്പിന്റെ റിസൾട്ട് ഒന്നും ഇങ്ങനെയാകില്ലായിരുന്നു. ഞാൻ എന്തുകൊണ്ട് കോൺഗ്രസ് എന്ന് ചോദിച്ചാൽ, കോൺഗ്രസ് ഏതെങ്കിലും ഒരു പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു പാർട്ടി അല്ല. മതങ്ങൾക്കും ചില പാർട്ടികൾക്കുമൊക്കെ മിനിമം 100 വർഷം മുന്നേ എഴുതിയ നിയമസംഹിതകൾ ഉൾപ്പെട്ട ഒരു പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതാണ്. എനിക്ക് അത്തരത്തിലൊരു പുസ്തകത്തിന്റെ കീഴിൽ പ്രവർത്തിക്കാൻ കഴിയില്ല. ഈ പുസ്തകം എഴുതിയ കാലത്തുള്ള ഒരു ലോകം ഇപ്പോഴില്ല. ആ ലോകം പൂർണമായിട്ടും മാറി. നമ്മൾ വേറെയൊരു ലോകത്താണ് ജീവിക്കുന്നത്.

പണ്ടെങ്ങോ ഉണ്ടായിരുന്നൊരു ലോകത്താണ് എല്ലാ മത ഗ്രന്ഥങ്ങളും പാർട്ടി പുസ്തകങ്ങളും എഴുതിയിരിക്കുന്നത്. നമ്മുക്ക് ഭരണഘടനക്ക് ഒരു ഗുണം എന്താണെന്ന് വെച്ചാൽ, അതിനാണ് നിയമസഭകളുള്ളത്. നിയമം നിർമ്മിക്കാം, അമെൻഡ് ചെയ്യാം, പുതിയ കാര്യങ്ങൾ കൊണ്ട് വരാം, എല്ലാം ചെയ്യാം. നമ്മൾ ഇപ്പോൾ ചർച്ചകളിൽ വരുന്ന മനുസ്‌മൃതിയെടുത്താലും, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എടുത്താലും, ആത്മീയ ഗ്രന്ഥങ്ങൾ എടുത്താലും അതെല്ലാം പണ്ട് എഴുതപ്പെട്ട കാര്യങ്ങളാണ്. കോൺഗ്രസിൽ അത്തരത്തിലൊരു ബുക്ക് ഇല്ല എന്നുള്ളതാണ് പ്രാഥമികമായിട്ടുള്ള കാരണം.

'ദൃശ്യം 3'ക്കൊപ്പം തിയറ്ററിലേക്ക് മറ്റൊരു ത്രില്ലർ കൂടി; 'ഡോസ്' മെയ് 22ന്

ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ഭീഷ്മർ ഒടിടിയിലേക്ക്

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

SCROLL FOR NEXT