പ്രളയം കൈകാര്യം ചെയ്യാന്‍ വിദഗ്ദ്ധരാണ് ഡച്ചുകാരെന്ന് നെതര്‍ലന്‍ഡ്‌സിലെ മുന്‍ ഇന്ത്യന്‍ അംബാസഡറും നയതന്ത്ര വിദഗ്ദ്ധനുമായ വേണു രാജാമണി. ഡച്ച് സാങ്കേതികവിദ്യയില്‍ പ്രളയ ജലത്തെ കൈകാര്യം ചെയ്യുകയാണ്. അതിനായി സമഗ്രമായ ഒരു രീതിയുണ്ട്. അതിലൊന്നാണ് റൂം ഫോര്‍ ദി റിവര്‍. പ്രളയ ജലത്തിന് ഒഴുകാന്‍ ഇടം നല്‍കുകയാണ് അവിടെ ചെയ്യുന്നത്. നെതര്‍ലന്‍ഡ്‌സില്‍ അംബാസഡര്‍ ആയിരുന്നപ്പോഴാണ് 2018ലെ മഹാപ്രളയം. അക്കാലത്ത് കേരളത്തില്‍ ഡച്ച് സഹായം എത്തിക്കാന്‍ സാധിച്ചു. ആ രീതിയെ പരിഹസിച്ച് തള്ളുകയല്ല വേണ്ടതെന്നും വേണു രാജാമണി കൂട്ടിച്ചേര്‍ത്തു.