On Chat

‘സിനിമയോടുളള ഇഷ്ടമാണ് എന്റെ എനര്‍ജി’; തന്റെ ശരീരം വെച്ചുളള ഓട്ടവും ടെന്‍ഷനുമാണ് തിയേറ്ററില്‍ ചിരിപ്പിക്കുന്നതെന്ന് ജോണി ആന്റണി

‘സിനിമയോടുളള ഇഷ്ടമാണ് എന്റെ എനര്‍ജിക്ക് കാരണം’; ജോണി ആന്റണി

സുല്‍ത്താന സലിം

ഒരേ സമയം രണ്ട് വിജയചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടുകയാണ് സംവിധായകനും നടനുമായ ജോണി ആന്റണി. 'അയ്യപ്പനും കോശിയിലും സംവിധായകന്‍ ജോണി ആന്റണി ആയി തന്നെ എത്തുമ്പോള്‍ 'വരനെ ആവശ്യമുണ്ട്' എന്ന ദുല്‍ഖര്‍ ചിത്രത്തില്‍ മുഴുനീള കോമഡി റോളിലെത്തിയാണ് കയ്യടി നേടുന്നത്. സിനിമയോടുളള തന്റെ ഇഷ്ടമാണ് എനര്‍ജിക്കും തിയ്യേറ്ററില്‍ കഥാപാത്രത്തിന് കിട്ടുന്ന കയ്യടിയ്ക്കും കാരണമെന്ന്‌ ജോണി ആന്റണി 'ദ ക്യൂ'വിനോട് പറഞ്ഞു.

സിനിമയോടുളള ഇഷ്ടമാണ് എന്റെ എനര്‍ജിക്ക് കാരണം. ആ എനര്‍ജി തന്നെയാണ് തീയറ്ററില്‍ പ്രേക്ഷകരെ ചിരിപ്പിച്ചതും. പത്തുപേരുടെ എനര്‍ജിയുമായാണ് ഞാന്‍ സെറ്റില്‍ നില്‍ക്കാറുളളത്. ഞാന്‍ പൊതുവെ മടിയനായ ആളാണ്. എങ്കിലും സിനിമയില്‍ വരുമ്പാള്‍ മാത്രം ഒരു വല്ലാത്ത എനര്‍ജി തോന്നാറുണ്ട്. അത് ഈ മീഡിയയോടുളള ഇഷ്ടം കൊണ്ടാണ്. എന്റെ ഈ ശരീരം വെച്ചുളള ഓട്ടവും ടെന്‍ഷനും ഉത്കണ്ഠയും ഒക്കെയാണ് തീയറ്ററില്‍ ചിരി ഉണ്ടാക്കിയത്.
ജോണി ആന്റണി

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT