NEWSROOM

രണ്ട് സ്‌കൂള്‍ രണ്ട് നാടകം രണ്ട് നീതി 

ജെയ്ഷ ടി.കെ

രണ്ട് നാടകം രണ്ടു നീതി. മോദിയും അമിത് ഷായും ഭരിക്കുന്ന ഇന്ത്യയിലാണിത്. ഭിന്നിപ്പിന്റെ രാഷ്ട്രീയം കുഞ്ഞുങ്ങളില്‍ കുത്തിവെച്ച് തുടങ്ങുന്നുവെന്നതിന് രണ്ട് ഉദാഹരണങ്ങള്‍ അടുത്തടുത്ത ദിവസങ്ങളിലുണ്ടായി. ബിജെപി ഭരിക്കുന്ന കര്‍ണാടകയിലാണ് സംഘപരിവാറിന്റെ ധ്രൂവീകരണ അജണ്ടയില്‍ ഇരട്ട നീതി. പൗരത്വഭേദഗതി നിയമത്തെ വിമര്‍ശിച്ച് നാടകം അവതരിപ്പിച്ച ബിദാറിലെ സ്‌കൂള്‍ മാനേജ്‌മെന്റും കുട്ടികളും അവരുടെ രക്ഷിതാക്കളും ഒരു മാസത്തോളമായി മാനസിക പീഡനവും അന്വേഷണവും നേരിടുന്നു. ഇതിന് ഒരു മാസം മുമ്പ് ഇതേ കര്‍ണാടകയില്‍ കല്ലഡ്കയിലെ ശ്രീരാമ വിദ്യാകേന്ദ്രയിലും ഒരു നാടകം അരങ്ങേറിയിരുന്നു. ബാബ്‌റി മസ്ജിദ് തകര്‍ത്തതിന്റെ പുനരാവിഷ്‌കാരമാണ് കുട്ടികളെ കൊണ്ട് അവതരിപ്പിച്ചത്. രണ്ടിടത്തും പരാതിയില്‍ പൊലീസ് കേസെടുത്തു, പൊലീസിന്റെ നടപടിയില്‍ മാത്രമായിരുന്നു വ്യത്യാസം.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT