INTERVIEW

ലാലേട്ടൻ പറഞ്ഞു, ഞാനൊരു നമ്പർ മാറ്റി, നിങ്ങൾ നിങ്ങളുടെ ജീവിതമാണ് മാറ്റിയത് ; റിയല്‍ ലൈഫിലെ 'വെള്ളം മുരളി' അഥവാ മുരളി കുന്നുംപുറത്ത്

ദ ക്യു ന്യൂസ് ഡെസ്‌ക്

ഒരു ജോലിക്കും പോയിരുന്നില്ല, മദ്യപിക്കാന്‍ വേണ്ടി എന്തെങ്കിലും ജോലിയെടുക്കും. മരിച്ച വീട്ടിലും കല്യാണ വീട്ടിലുമൊക്കെ മദ്യപിക്കാന്‍ അവസരമുണ്ടാക്കും. അച്ഛന്‍ ഒരിക്കല്‍ എനിക്കെതിരെ പരാതി കൊടുക്കാന്‍ പൊലീസ് സ്റ്റേഷനില്‍ പോയിട്ടുണ്ട്. പറയുന്നത് മുരളി കുന്നുംപുറത്ത്. ജയസൂര്യ നായകനായ വെള്ളം എന്ന സിനിമക്ക് ആധാരമായ ആള്‍.

13 വര്‍ഷം മുമ്പ് മുരളി പൂര്‍ണമായും മദ്യപാനം ഉപേക്ഷിച്ചു. നാടിനും വീടിനും ഒരു പോലെ ശല്യമായ മുഴുക്കുടിയനില്‍ നിന്ന് പല രാജ്യങ്ങളിലായി വ്യവസായം കെട്ടിപ്പടുത്ത ബിസിനസുകാരനായി മുരളി കുന്നുംപുറത്ത് മാറി. മദ്യപാനം പൂര്‍ണമായി ഉപേക്ഷിച്ചതിന് പുറമേ മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമാണ് തളിപ്പറമ്പുകാരനായ മുരളി കുന്നുംപുറത്ത്.

ജി. പ്രജേഷ് സെന്‍ സുഹൃത്തുക്കളിലൂടെയാണ് മുരളി കുന്നുംപുറത്തിനെ പരിചയപ്പെട്ടത്. പിന്നീട് ജീവിതം സിനിമയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ദ ക്യുവിന് സ്‌ക്രീനിലെ മുരളിയും യഥാര്‍ത്ഥ ജീവിതത്തിലെ മുരളിയും സംസാരിക്കുന്നു. ഒപ്പം ജി പ്രജേഷ് സെന്നും.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT