Videos

വൈറസില്‍ അഭിനയിച്ചത് കുട്ടിക്കാലത്തെ കൂട്ടുകാരന്റെ റോളില്‍, തമിഴിലെ സര്‍പ്രൈസ് റോള്‍

മനീഷ് നാരായണന്‍

വൈറസ് എന്ന സിനിമയില്‍ തന്റെ കഥാപാത്രമായ ഡോ ബാബുരാജിന് പ്രചോദനമായ ഡോക്ടര്‍ ഗോപകുമാര്‍ തന്റെ കളിക്കൂട്ടുകാരനെന്ന് നടന്‍ ഇന്ദ്രജിത്ത്. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഗണ്‍മാനായിരുന്നു ഡോ ഗോപകുമാറിന്റെ അച്ഛന്‍.

വൈറസ് പോലൊരു സിനിമ ആഷിക് അബു എന്ന സംവിധായകന്റെയും എഴുത്തുകാരുടെയും ക്രാഫ്റ്റിന്റെ മികവാണെന്നും ഇന്ദ്രജിത്ത് സുകുമാരന്‍.

തമിഴില്‍ ഒരു വെബ് സീരീസില്‍ ഒരു സര്‍പ്രൈസ് റോളില്‍ എത്തുന്നുണ്ടെന്നും ഇന്ദ്രജിത്ത്. ജയലളിതയുടെ ജീവിതം ആസ്പദമാക്കിയ വെബ് സീരീസ് ഗൗതം മേനോന്‍ ആണ് സംവിധാനം ചെയ്യുന്നത്. റോള്‍ ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനാകില്ലെന്നും ഇന്ദ്രജിത്ത്. ജെല്ലിക്കെട്ട് സിനിമ കണ്ടതിനെക്കുറിച്ചും ഇന്ദ്രജിത്ത് സംസാരിക്കുന്നു. ദ ക്യൂവിന് വേണ്ടി മനീഷ് നാരായണന്‍ നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് ഇന്ദ്രജിത്ത് ഇക്കാര്യങ്ങള്‍ പറയുന്നത്.

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

SCROLL FOR NEXT