Gulf Stream

പഠനം സുഗമമാക്കാന്‍ ഡിജിറ്റല്‍ ആപ്പ് വോയ, പിന്നില്‍ 21 കാരി ധ്രുഷി

വിദ്യാർത്ഥികള്‍ക്ക് പഠനം സുഗമമാക്കാന്‍ പുതിയ ഡിജിറ്റല്‍ പ്ലാറ്റ് ഫോമിന് രൂപം നല്‍കി യുവ സംരംഭക. പാഠ്യവിഷയങ്ങളില്‍ പ്രധാനപ്പെട്ട ഭാഗങ്ങള്‍ തിരഞ്ഞെടുത്ത് പഠിക്കാന്‍ സഹായിക്കുന്ന, പഠനത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ വിദ്യാർത്ഥികള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ പിന്തുണനല്‍കുന്ന ആപ്പാണ് വോയ. ഗ്രേഡ് പ്രോഗ്രസ് ആവറേജ് കണക്കുകൂട്ടുന്നതിനും ഇന്‍റേണ്‍ഷിപ്പും കരിയറും കണ്ടെത്തി നല്‍കുന്നതിനും വോയയുടെ പിന്തുണയുണ്ടാകുമെന്ന് ധ്രുഷി പറഞ്ഞു.

വിദ്യാർത്ഥികള്‍ക്ക് പിയർ ടു പിയർ ഇടപഴകല്‍ ഇടങ്ങള്‍, സംയോജിത അസൈന്‍മെന്‍റുകള്‍, സമയരിധി കലണ്ടർ, സ്റ്റഡി ടൈമർ തുടങ്ങിയവയെല്ലാം വോയയില്‍ ലഭ്യമാകും. ജോലി കണ്ടെത്തുന്നതില്‍ നിർണായകമായ എഐ-ഗൈഡഡ് റെസ്യൂമെ നിർമ്മിക്കുന്നതിനും വോയ സഹായിക്കും. മാത്രമല്ല ജോലി നേടുന്നത് വരെയുളള കാര്യങ്ങളിലും കൃത്യമായ മാർഗ്ഗനിർദ്ദേശം ലഭിക്കും. വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറച്ച്, പഠനത്തിലും ജോലിയിലും കൃത്യമായി തയ്യാറെടുത്ത് മുന്നോട്ടുപോവുകയെന്നുളളതാണ് വോയയിലൂടെ ലക്ഷ്യമിടുന്നതെന്നും ധ്രുഷി വ്യക്തമാക്കി.

മലയാളത്തിലെ റിയലിസ്റ്റിക് പ്രേതപ്പടം, ‘സർവ്വം മായ’ കഴിഞ്ഞതോടെ ഞാൻ നിവിൻ ഫാൻ: അഖിൽ സത്യൻ അഭിമുഖം

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

SCROLL FOR NEXT