Gulf Stream

അനശ്വരഗായകന്‍ മുഹമ്മദ് റഫിയുടെ നൂറാം ജന്മദിനം: ഒരുലക്ഷത്തി പതിനൊന്നായിരം ദിർഹം സമ്മാനം പ്രഖ്യാപിച്ച് റിയാലിറ്റി ഷോ 'യൂണിവേഴ്സൽ ഐഡല്‍'

അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ നൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ദുബായില്‍ സംഗീത റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നു. യൂനിവേഴ്സൽ ഐഡൽ എന്ന പേരിലാണ് റിയാലിറ്റി ഷോ നടക്കുക. വിജയിക്ക് ഒരുലക്ഷത്തി പതിനൊന്നായിരം ദിർഹമാണ് സമ്മാനമായി നല്‍കുകയെന്ന് സംഘാടകർ അറിയിച്ചു. ദുബായിലെ മുഹമ്മദ് റഫി ഫാൻസ് ക്ലബും, എച്ച്.എം.സി ഇവന്‍റ്സും ചേർന്ന് അജ്മാൻ രാജകുടുംബാഗം ഷെയ്ഖ് അൽ ഹസൻ ബിൻ അലി ആൽനുഐമിയുടെ രക്ഷകർതൃത്വത്തിലാണ് പരിപാടി നടക്കുക.

യൂണിവേഴ്സൽ ഐഡലിന്‍റെ ആദ്യ ഓഡീഷൻ ഈമാസം 28,29 തിയതികളിൽ ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നടക്കും. ഇന്ത്യയിൽ നടക്കുന്ന ഒഡീഷനിൽ തെരഞ്ഞെടുക്കപ്പെടുന്ന പത്ത് പേരടക്കം നൂറുപേർ ഫെബ്രുവരി 22 ന് നടക്കുന്ന ഗ്രാൻഡ് ഫിനാലേയിൽ മാറ്റുരക്കുമെന്ന് സംഘാടകർ അറിയിച്ചു. ഹിന്ദി ഗാനങ്ങൾ ആലപിക്കാൻ കഴിയുന്ന ഏത് രാജ്യത്തുനിന്നുള്ളവർക്കും പ്രായ, ലിഗം ഭേദമന്യേ മൽസരത്തിൽ പങ്കെടുക്കാം. ഒരുലക്ഷത്തി പതിനായിരത്തിയൊന്ന് ദിർഹമാണ് യൂണിവേഴ്സൽ ഐഡളായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കുക.

ഗായകരായ അലി കുലി മിർസ, ആരവ് ഖാൻ, സംഘാടകരായ ഷക്കീൽ ഹസൻ, ജോദസിങ്, ജിതേന്ദർ സിങ്ല, മിസ് പ്ലാനറ്റ് ഇന്‍റർനാഷണലായി തെരഞ്ഞെടുക്കപ്പെട്ട ഇമറാത്തി മോഡൽ ഡോ. മെഹ്റ ലുത്ഫി, സന്ദീപ് കോമേഡിയൻ, സന്തോഷ് ഗുപ്ത തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

റിപ്പീറ്റ് അടിച്ച് കാണാൻ ഒരു കിടിലൻ ലൂപ്പ് പടം വരുന്നു; ഫൺ ട്രെയിലറുമായി 'ധൂമകേതു'

നായകൻ പ്രകാശ് വർമ്മ, ഒപ്പം മമ്മൂട്ടിയുടെ കരിക്കാമുറി ഷൺമുഖനും; ലോ ആൻഡ് ഓർഡർ തിയറ്ററുകളിൽ

രണ്ടാം ഘട്ടത്തില്‍ ആന്റി നര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം, ഓപ്പറേഷന്‍ തൂഫാന്‍ ഇനി വാര്‍ഡുകളിലേക്ക്: രമേശ് ചെന്നിത്തല

പോക്കിരിരാജയിലെ മമ്മൂക്കയുടെ എൻട്രി സീനിൽ ഇന്നോവ കാറുകൾ മഹേഷ് നാരായണൻ എഡിറ്റ് ചെയ്ത് ചേർത്തത്: വൈശാഖ്

SCROLL FOR NEXT