Gulf Stream

സ്വദേശികള്‍ക്ക് ജോലി, യുഎഇ നിര്‍ദേശം പാലിച്ച് യൂണിയന്‍ കോപ്

എല്ലാ വര്‍ഷവും സ്വകാര്യ തൊഴിൽ സ്ഥാപനങ്ങളിൽ എമിറാത്തികളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം പാലിച്ച് യൂണിയന്‍ കോപ്.

2022 അവസാനം വരെ 38% എമിറാത്തികള്‍ക്ക് ജോലി നൽകിയതായി എമിറാത്തൈസേഷൻ വകുപ്പ് ഡയറക്ടര്‍ അഹ്‍മദ് സലീം ബിൻ കെനയ്ദ് അൽ ഫലാസി. വിവിധ മേഖലകളിലായി 445 എമിറാത്തി വനിതകളും യുവാക്കളും യൂണിയന്‍ കോപ് ബ്രാഞ്ചുകളിൽ ജോലി ചെയ്യുന്നുണ്ട്. ഇതിൽ 11 പേര്‍ പ്രധാനപ്പെട്ട ഉയര്‍ന്ന പദവികളും വഹിക്കുന്നു. ഉയര്‍ന്ന ശമ്പളം, തൊഴിൽ പരിചയം, റിവാ‍ഡുകള്‍, പ്രൊമോഷനുകള്‍ തുടങ്ങി പല വിധത്തിലുള്ള ആനുകൂല്യങ്ങള്‍ എമിറാത്തി ഉദ്യോഗാര്‍ഥികള്‍ക്ക് യൂണയിന്‍ കോപ് നൽകുന്നുണ്ട്.

കൗതുകമായി വിദ്യാർത്ഥികളുടെ സന്ദർശനം

യൂണിയന്‍ കോപിന്‍റെ അല്‍ ബർഷ ശാഖയില്‍ സന്ദർശനം നടത്തി 223 വിദ്യാർത്ഥികള്‍. അൽ ബർഷ ഏരിയയിലെ അൽ മവാകെബ് സ്‌കൂളിൽ നിന്നാണ് വിദ്യാർത്ഥികള്‍ സന്ദർശനത്തിനായി എത്തിയത്.

ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ, സഹകരണസംഘം പിന്തുടരുന്ന ആരോഗ്യകരമായ റീട്ടെയിൽ രീതികൾ, പുതിയ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന രീതികൾ, ഭക്ഷണം തയ്യാറാക്കൽ, ഉപഭോക്താക്കൾക്ക് നൽകുന്ന അന്താരാഷ്ട്ര നിലവാരമുള്ള ഉൽപ്പന്നങ്ങൾ എന്നിവയും അതിലേറെ കാര്യങ്ങളും വിദ്യാർത്ഥികള്‍ ചോദിച്ച് മനസിലാക്കി.

കോളേജ് പയ്യൻ ലുക്കിൽ മാസ്സ് ആയി ബേസിൽ; അതിരടി പോസ്റ്റർ പുറത്ത്

എനിക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ച ആരാധകർക്കായി ഞാൻ സിനിമ ഉപേക്ഷിക്കുന്നു: വിജയ്

ലോണ്‍ എടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? Money Maze

എന്റർടെയ്നർ നിവിൻ ഈസ് ബാക്ക്; ഗംഭീര കളക്ഷൻ നേടി 'സർവ്വം മായ'

RE INTRODUCING BHAVANA; 'അനോമി' വരുന്നു, 2026 ജനുവരി 30 ന് തിയറ്ററുകളിൽ

SCROLL FOR NEXT