വൈവിധ്യമാർന്ന പരിപാടികളോടെ ഇന്ത്യൻ മീഡിയാ ഫോറം വാർഷികം

വൈവിധ്യമാർന്ന പരിപാടികളോടെ ഇന്ത്യൻ മീഡിയാ ഫോറം വാർഷികം
Published on: 

യുഎഇയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയാ ഫോറം (ഐഎംഎഫ്) വാർഷികം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. അജ്മാൻ തുംബെ മെഡിസിറ്റി ഹാളിൽ നടന്ന പരിപാടി ഒ ഗോൾഡ് ചീഫ് ഇൻവെസ്റ്റ് മെന്‍റ് ഓഫിസർ ഡോ. ഫഹ്മി ഇസ്കന്ദർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. കോഓർഡിനേറ്റർ സാദിഖ് കാവിൽ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര നടി ഷംല ഹംസ വിശിഷ്ടാതിഥിയായിരുന്നു.

പെട്രോടെക് എംഡി തോമസ് സി. ഫിലിപ്പ്, എക്സ്പേർട് യുണൈറ്റഡ് മറൈൻ സർവീസ് മാനേജിങ് ഡയറക്ടർ എൻ.എം. പണിക്കർ, ക്യൂട്ടിസ് ഇന്‍റർനാഷനൽ വൈസ് ചെയർമാനും സിഇഒയുമായ ജയൻ കെ. മേനോൻ, ഫാത്തിമ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ഡോ. കെ.പി. ഹുസൈൻ, യൂണിക് വേൾഡ് ഗ്രൂപ്പ് എംഡി ഷുഐബ് സുലൈമാൻ തുടങ്ങി വിവിധ മേഖലകളിലുളളവർ ആശംസകൾ നേർന്നു.

അതിഥികൾക്ക് സംഘടനയുടെ നേതൃത്വത്തിൽ മൊമെന്‍റോകൾ സമ്മാനിച്ചു. അംഗങ്ങളുടെ കലാപരിപാടികളും ഗായികമാരായ ഫർസാന, രേഖ കണ്ണൂർ എന്നിവരുടെ ഗാനാവതരണവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ചേതന, ശിൽപ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. അനുജ നായർ അവതാരകയായിരുന്നു. തുംബെ ഹോസ്പിറ്റാലിറ്റി ഒരുക്കിയ സദ്യയും ആഘോഷത്തിന്‍റെ ഭാഗമായി.

കോഓർഡിനേറ്റർമാരായ ഷിൻസ് സെബാസ്റ്റ്യൻ സ്വാഗതവും അരുൺ പാറാട്ട് നന്ദിയും പറഞ്ഞു. ക്ഷേമസമിതി അംഗങ്ങളായ എം.സി.എ. നാസർ, എൽവിസ് ചുമ്മാർ, ടി. ജമാലുദ്ദീൻ, വനിതാ വിനോദ്, റോയ് റാഫേൽ, ശ്രീരാജ്, യാസിർ അറഫാത്, മുഹമ്മദ് തൻവീർ തുടങ്ങിയവർ നേതൃത്വം നൽകി.