Gulf Stream

യൂണിയൻ കോപും ദുബായ് വിമെൻസ് അസോസിയേഷനും ധാരണാപത്രം ഒപ്പുവച്ചു

ദുബായ് വിമെൻസ് അസോസിയേഷനുമായി ധാരണാപത്രം ഒപ്പിട്ട് യൂണിയൻ കോപ്. അവർ ചാലഞ്ചെസ് മേക് ദി ഡിഫറൻസ് (Our Challenges Make the Difference) പദ്ധതിയുമായി സഹകരിക്കുന്നതാണ് ധാരണാപത്രം. ഭിന്നശേഷിക്കാർക്ക് പരിശീലനം നൽകുന്ന പദ്ധതിയാണിത്.

ഭിന്നശേഷിക്കാരുടെ ആശയങ്ങൾക്കും ആ​ഗ്രഹങ്ങൾക്കും പിന്തുണ നൽകാനും അവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിക്ക് കഴിയും.യൂണിയൻ കോപിന് വേണ്ടി മാനേജിങ് ഡയറക്ടർ അബ്ദുള്ള മുഹമ്മദ് റാഫീ ദല്ലാലും ദുബായ് വിമെൻസ് അസോസിയേഷന് വേണ്ടി ഡയറക്ടർ ഫാത്തിമ അഹ്മദ് അൽ അബ്ദുള്ളയുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

പൊതുക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ പിന്തുണയ്ക്കുക എന്ന തങ്ങളുടെ ലക്ഷ്യത്തിന്റെ ഭാ​ഗമാണ് പദ്ധതിയെന്ന് അബ്ദുള്ള മുഹമ്മദ് റാഫീ ദല്ലാൽ പറഞ്ഞു. ഭാവിയിലേക്ക് മികച്ച നേതൃപാടവമുള്ള തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാ​ഗമാണ് ധാരണാപത്രമെന്ന് ഫാത്തിമ അഹ്മദ് അൽ അബ്ദുള്ള പറഞ്ഞു.

തൊഴില്‍ വിപ്ലവം എന്ന മിഥ്യ: ഗിഗ് സമ്പദ് വ്യവസ്ഥയുടെ ചൂഷണവും ചരിത്രപരമായ അവകാശ നിഷേധവും

മുഖ്യമന്ത്രി പദവി, മൂന്നുപേരും അർഹരാണ് | Hibi Eden Interview

ആദ്യ ബലാല്‍സംഗ കേസില്‍ അറസ്റ്റ് തടഞ്ഞു, രണ്ടാമത്തേതില്‍ ഇല്ല; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ നടന്നത്‌

പ്രവാസികള്‍ വിദേശത്തെ സ്വത്ത് ഇന്ത്യയില്‍ വെളിപ്പെടുത്തണോ? ഇന്‍കം ടാക്‌സ് വകുപ്പ് നിര്‍ദേശത്തിന്റെ യാഥാര്‍ത്ഥ്യമെന്ത്?

'മരുന്നു കമ്പനികൾക്കുള്ളിൽ നടക്കുന്നതെന്ത്'; ആകാംക്ഷ നിറച്ച് നിവിൻ പോളിയുടെ 'ഫാർമ' ട്രെയ്‌ലർ

SCROLL FOR NEXT