Gulf Stream

സൗദിപ്രതിരോധ ഉപമന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദുമായികൂടി കാഴ്ച നടത്തി യുഎഇ രാഷ്ട്രപതി

സൗദിപ്രതിരോധ ഉപമന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദുമായികൂടി കാഴ്ച നടത്തി യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. അബുദബിയിലെ ഖസർ അല്‍ ഷാതിയിലായിരുന്നു കൂടികാഴ്ച.സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദിന്‍റെ ആശംസകള്‍ അദ്ദേഹം യുഎഇ രാഷ്ട്രപതിയെ അറിയിച്ചു.

രണ്ട് വിശുദ്ധ മസ്ജിദുകളുടെ സംരക്ഷകനും ഭരണാധികാരിയുമായ സല്‍മാന്‍ രാജാവിനും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിനും രാജ്യത്തിനും മഹത്വവും ബഹുമാനവും സമൃദ്ധിയും തുടരട്ടെയെന്ന് യുഎഇ രാഷ്ട്രപതിയും ആശംസിച്ചു.

സൗദി അറേബ്യയും യുഎഇയും തമ്മിലുളള ആഴത്തിലുളള സാഹോദര്യബന്ധം ഇരുവരുടെയും ചർച്ചയില്‍ വിഷയമായി. പല മേഖലകളിലുമുളള തന്ത്രപ്രധാന സഹകരണത്തിന്‍റേയും ഏകോപനത്തിന്‍റെയും സാധ്യതകളും ഇരുവരും ചർച്ചചെയ്തു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

മിൻമിനിയുടെ തിരിച്ചുവരവ്; ‘സ്പാ’യിലെ ആദ്യഗാനം

‘ഞാൻ സ്പെസിഫിക്കലി മുദ്രകൾ ഒന്നും ലാലേട്ടനോട് പറഞ്ഞ് കൊടുത്തിരുന്നില്ല’; പ്രകാശ് വർമ

'ഞാൻ ഒരു ഫാമിലി മാനായി പോയില്ലേ...'; ഒന്നിനൊന്ന് തകർപ്പൻ പെർഫോമൻസുമായി ജയറാമും കാളിദാസും, 'ആശകൾ ആയിരം' ട്രെയ്‌ലർ

ഫെസ്റ്റിവല്‍ ഓഫ് സ്പീഡ്; വാഹന പ്രേമികളുടെ മനം കവര്‍ന്ന് സമ്മിറ്റ് ഓഫ് ഫ്യൂച്ചറിലെ ഓട്ടോ എക്‌സ്‌പോ

ആത്മാവിന് ചെവികൊടുക്കൂ, സ്വന്തം ശബ്ദത്തെ പിന്തുടരൂ: അഞ്ജലി മേനോൻ

SCROLL FOR NEXT