Gulf Stream

യുഎഇ ദേശീയ ദിനം: രക്തദാനക്യാംപ് നടത്തി ബിഡികെ യുഎഇ

യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് വിവിധ എമിറേറ്റുകളില്‍ രക്തദാനക്യാംപുകള്‍ നടത്തി ബ്ലഡ് ഡോണേഴ്സ് കേരള. ദുബായ് കുവൈത്ത് ആശുപത്രി, കരാമ എഡിസിബി മെട്രോ സ്റ്റേഷന്‍, ദുബായ് ഡിഎച്ച്എ, റാസല്‍ഖൈമ ഐആർസി, അലൈന്‍ കുവൈത്താത്ത് ലുലു, അബുദബി മുസഫ സഫീർമാള്‍, ദുബായ് ഡിഎച്ച്എ ഹെല്‍ത്ത് അതോറിറ്റി എന്നിവിടങ്ങളിലാണ് ക്യാംപ് നടന്നത്. 500 ലധികം പേർ ക്യാംപുകളില്‍ പങ്കെടുത്ത് രക്തം ദാനം ചെയ്തു.

രക്‌തദാനം ജീവ ദാനം എന്ന മഹത് വാക്യം ഉൾക്കൊണ്ട്‌ പ്രവർത്തിക്കുന്ന സംഘടനയാണ് ബിഡികെ യുഎഇ. 2014 മുതല്‍ എല്ലാ വർഷവും 100 രക്തദാന ക്യാംപ് സംഘടിപ്പിക്കുന്നുണ്ട് ബിഡികെ. ആശുപത്രികളില്‍ നിന്ന് രക്തം,പ്ലേറ്റ്ലൈറ്റ് ആവശ്യമുണ്ടെന്ന് അറിയുമ്പോള്‍ പരമാവധി ദാതാക്കളെ എത്തിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് ബിഡികെ യുഎഇ പ്രസിഡന്‍റ് പ്രയാഗ് പേരാമ്പ്ര പറഞ്ഞു.

സഞ്ജു സാംസണ്‍; ഒരു അവിശ്വസനീയമായ വീണ്ടെടുപ്പ്

Hanan Shah x Gopi Sundar; 'ഡർബി'യിലെ അടിച്ചുപൊളി 'ടൂർ സോങ്' എത്തി

മനോഹര ദൃശ്യങ്ങളും സംഗീതവുമായി 'കാറ്റ് തൊട്ടപ്പോൾ'; 'പേട്രിയറ്റ്' ആദ്യ ഗാനമെത്തി

'വാർത്ത'യുടെ ക്ലൈമാക്സ് പോർഷൻ 1000 തവണയെങ്കിലും കണ്ടിട്ടുണ്ട്: ബിജോയ് നമ്പ്യാർ

എല്‍ഡിഎഫ് സര്‍ക്കാരിന് മൂന്നാമൂഴം സാധ്യമാണോ? എം.ജി.രാധാകൃഷ്ണന്‍ അഭിമുഖം | Conversation with Maneesh Narayanan

SCROLL FOR NEXT