Gulf Stream

യുഎഇയില്‍ അസ്ഥിര കാലാവസ്ഥ അവസാനിച്ചുവെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

യുഎഇയില്‍ അസ്ഥിര കാലാവസ്ഥ അവസാനിച്ചതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം. എന്നാല്‍ രാജ്യത്തെ കാലാവസ്ഥ സംബന്ധിച്ച നിരീക്ഷണങ്ങളും മുന്‍കരുതലുകളും തുടരും. അതേസമയം രാജ്യത്തിന്‍റെ തെക്കന്‍ ഭാഗത്ത് മേഘങ്ങള്‍ രൂപപ്പെടാനും മഴ പെയ്യാനുമുളള സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു. എന്നാല്‍ പ്രതികൂല സാഹചര്യമുണ്ടാകാനിടയില്ലെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.

അതേസമയം ആഭ്യന്തരമന്ത്രാലയത്തിന് വിവിധ എമിറേറ്റുകളിലെ പോലീസ് ഡയറക്ടറേറ്റുകളെ സഹകരിപ്പിച്ച് ഏകോപനം നടത്താനായെന്നും അധികൃതർ വിലയിരുത്തി. സമൂഹത്തിന്‍റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ജീവനും സ്വത്തും സംരക്ഷിക്കുന്നതിനും പ്രതികൂല കാലാവസ്ഥാ സാഹചര്യത്തിന്‍റെ പ്രത്യാഘാതങ്ങൾ പരിമിതപ്പെടുത്തുന്നതിനുമായി സജീവമായ പദ്ധതികളും നടപടികളും എടുത്തു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുളള എല്ലാ മുന്‍കരുതലുകളും പ്രതിരോധ നടപടികളും നിരീക്ഷിച്ച് ഉത്തരവാദിത്തത്തോടെയാണ് പൊതുജനങ്ങള്‍ പെരുമാറിയതെന്നും സംഘം വിലയിരുത്തി.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT