Gulf Stream

യുഎഇ ദേശീയ ദിനം: വിവിധ എമിറേറ്റുകളില്‍ പാ‍ർക്കിംഗ് സൗജന്യം

യുഎഇയുടെ 52 മത് ദേശീയ ദിനത്തോട് അനുബന്ധിച്ച് സൗജന്യപാർക്കിംഗ് പ്രഖ്യാപിച്ച് വിവിധ എമിറേറ്റുകള്‍. ദുബായില്‍ മൂന്ന് ദിവസമാണ് പാർക്കിംഗ് സൗജന്യമാക്കിയിരിക്കുന്നത്. ഡിസംബർ 2 ശനിയാഴ്ച മുതല്‍ ഡിസംബർ 4 ചൊവ്വാഴ്ചവരെയാണിത്.

ദുബായ് മെട്രോയുടെ സമയക്രമത്തിലും മാറ്റമുണ്ട്. കോപ് 28 നടക്കുന്നതിനാല്‍ ഡിസംബർ 12 വരെ റെഡ് ഗ്രീന്‍ ലൈനുകളില്‍ പുലർച്ചെ അഞ്ച് മുതല്‍ ഒരുമണിവരെ ട്രെയിനോടും.

അബുദബിയിലെ മവാഖിഫ് പാർക്കിംഗും ഡിസംബർ 2 മുതല്‍ സൗജന്യമാണ്. ഡിസംബർ 5 നായിരിക്കും വീണ്ടും പാർക്കിംഗ് ഫീസ് ഈടാക്കിത്തുടങ്ങുക. ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ക്കും അവധിയാണ്. ബസുകളുടെ സമയക്രമം വെബ്സൈറ്റില്‍ ലഭ്യമാണ്. ഡാർബ് ടോളും ഈടാക്കില്ല

ഷാർജയിലും ഡിസംബർ 5 വരെ പാർക്കിംഗ് സൗജന്യമാണ്. അതേസമയം ആഴ്ചയില്‍ ഏഴുദിവസവും പാർക്കിംഗ് ഫീസ് ഈടാക്കുന്ന സ്ഥലങ്ങളില്‍ ഇത് ബാധകമല്ല. അജ്മാനിലും ഡിസംബർ 5 വരെ പാർക്കിംഗ് സൗജന്യമാണ്.

ഷാ‍ർജ പുസ്തകമേള: പുസ്തകങ്ങള്‍ വാങ്ങാന്‍ 45 ലക്ഷം ദിർഹം അനുവദിച്ച് ഷാ‍ർജ ഭരണാധികാരി

റെക്കോർഡ് നേട്ടത്തിൽ യൂണിയൻ കോപ്: മൂന്നാം പാദത്തിൽ 1.7 ബില്യൻ ദിർഹം മൊത്ത വരുമാനം

വാരാന്ത്യം; ഷാർജ പുസ്തകമേളയില്‍ തിരക്കേറും

ലോകരുചികളെ വരവേറ്റ് യുഎഇ; ലുലു വേൾഡ് ഫുഡ് ഫെസ്റ്റിന് തുടക്കമായി

മുഖ്യമന്ത്രി യുഎഇയിലെത്തി

SCROLL FOR NEXT