Gulf Stream

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഡിസംബർ 15 മുതല്‍

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ 28 മത് പതിപ്പിന് ഡിസംബർ 15 ന് തുടക്കമാകും. 46 ദിവസം നിണ്ടുനില്‍ക്കുന്ന ഫെസ്റ്റിവല്‍ ജനുവരി 29 വരെയാണ്. വിനോദവും, സംഗീതവിരുന്നുമെല്ലാം ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ ഒരുക്കിയിട്ടുണ്ട്. ദുബായ് ഫെസ്റ്റിവല്‍സ് ആന്‍റ് റീടെയ്ലല്‍ എസ്റ്റാബ്ലിഷ്മെന്‍റിന്‍റെ നേതൃത്വത്തിലാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

എത്തിസലാത്തിന്‍റെ മാർക്കറ്റ് ഔട്ട്സൈഡ് ദ ബോക്സ്, ഡ്രോണുകളുടെ ദൈർഘ്യമേറിയ ലൈറ്റ് ഷോ,ദുബായ് ലൈറ്റ്‌സ് എക്‌സിബിഷന്‍ എന്നിവയും ഇത്തവണ തിരികെയെത്തും. ലോകമെമ്പാടുമുള്ള സന്ദർശകർക്ക് ദുബായ് സന്ദർശിക്കാനും ദൈർഘ്യമേറിയ ഷോപ്പിംഗ് ഫെസ്റ്റിവൽ ആസ്വദിക്കാനുമുള്ള അവസരമായിരിക്കും ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ 28-ാമത് പതിപ്പെന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്‍റ് സിഇഒ അഹമ്മദ് അല്‍ ഖാജ പറഞ്ഞു.

കഴിഞ്ഞ 28 വ‍ർഷത്തിനിടെ രാജ്യത്തെ ഏറ്റവും മികച്ച വാർഷിക ആഘോഷമായി മാറിയ ഡിഎസ്എഫ് ആസ്വദിക്കാന്‍ എല്ലാവരേയും ക്ഷണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിലുളളവർക്കും സന്ദർശിക്കാനെത്തുന്നവർക്കും മികച്ച ശൈത്യകാല വിനോദമാണ് ഡിഎസ്എഫ് വാഗ്ദാനം ചെയ്യുന്നത്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT