Gulf Stream

പുതുവത്സരം: ജലഗതാഗതത്തില്‍ ആഘോഷമൊരുക്കി ആർടിഎ

പുതുവത്സര ദിനാഘോഷങ്ങള്‍ക്ക് സജ്ജമായി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. ദുബായ് ഫെറി, അബ്ര, വാട്ടർ ടാക്സി എന്നി ഗതാഗത മാർഗങ്ങളിലിരുന്നുകൊണ്ട് വെടിക്കെട്ട് ആസ്വദിച്ച് പുതുവത്സരത്തെ വരവേല്‍ക്കാന്‍ ഒരുക്കാന്‍ സൗകര്യമൊരുക്കുകയാണ് ആർടിഎ.

ദുബായ് ഫെറി റൈഡുകൾ പുതുവത്സര തലേന്ന് രാത്രി 10:00 നും 10:30 നും ഇടയിൽ ആരംഭിച്ച് പുലർച്ചെ 01:30 വരെ (അടുത്ത ദിവസം) തുടരും.വാട്ടർ ടാക്സി, അബ്ര ട്രിപ്പുകൾ രാത്രി 10:00 നും 10:30 നും ഇടയിൽ ആരംഭിച്ച് പുലർച്ചെ 01:30 ന് (അടുത്ത ദിവസം) അവസാനിക്കും.അബ്രയുടെയും വാട്ടർ ടാക്‌സിയുടെയും യാത്ര മറീന മാൾ സ്റ്റേഷനിൽ നിന്ന് (ദുബായ് മറീന) ആരംഭിക്കും.അബ്ര നിരക്ക് ഒരാൾക്ക് 125 ദിർഹവും 2 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യവുമാണ്. 2 മുതല്‍ 10 വയസുവരെയുളള കുട്ടികള്‍ക്ക് 50 ശതമാനം ഇളവും ലഭിക്കും. സില്‍വർ ക്ലാസിന് 300 ദിർഹവും ഗോള്‍ഡ് ക്ലാസിന് 450 ദിർഹവുമാണ് നിരക്ക്. മുഴുവൻ വാട്ടർ ടാക്‌സിയും ബുക്ക് ചെയ്യുന്നതിന് 3000 ദിർഹമാണ് നിരക്ക്.

അൽ ജദ്ദഫ്, അൽ ഫഹിദി, അൽ ഗുബൈബ മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് മുതിർന്നവർക്ക് 125 ദിർഹം നിരക്കിൽ അബ്ര യാത്ര ആരംഭിക്കാം. 8009090 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ച് സൗകര്യങ്ങളെ കുറിച്ച് കൂടുതല്‍ അറിയാം.ബുർജ് ഖലീഫയടക്കമുളള നഗരത്തിലെ പ്രധാന ആകർഷക കേന്ദ്രങ്ങളിലെല്ലാം പുതുവത്സരത്തെ വരവേറ്റ് വെടിക്കെട്ട് നടക്കും.

ഷിഫിന ബബിന്‍ പാക്കര്‍ ചിത്രം ഏപ്രില്‍ 6ന് ആരംഭിക്കുന്നു; തുടക്കമിട്ട് തമിഴ് സൂപ്പര്‍ താരം സൂര്യ

'പ്രതിഛായക്ക് ലഭിക്കുന്നത് വലിയ സ്വീകാര്യത'; കെ.പി സുധീരയുടെ സന്ദേശം പങ്കുവെച്ച് ബാലചന്ദ്രമേനോൻ

കുഞ്ചാക്കോ ബോബൻ ചിത്രം "ഒരു ദുരൂഹ സാഹചര്യത്തിൽ": ട്രെയ്‌ലർ പുറത്തിറങ്ങി, റിലീസ് ഏപ്രിൽ 15-ന്

'കത്തനാരുടെ കഥ എന്തുകൊണ്ട് പറയണം' എന്ന ചോദ്യത്തിൽ നിന്നുള്ള തുടക്കം, ചിത്രത്തിൽ ചില സർപ്രൈസുകൾ ഉണ്ട്: റോജിൻ തോമസ് അഭിമുഖം

'ഭീഷ്മർ' വിജയകരമായ മൂന്നാം വാരത്തിലേക്ക്

SCROLL FOR NEXT