

സൈജു കുറുപ്പ് പോലീസ് വേഷത്തിൽ എത്തുന്ന പുതിയ സുനില്‍ ഇബ്രാഹിം ചിത്രം ദി തേര്‍ഡ് മര്‍ഡര്‍ തിയറ്ററുകളില്‍. ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ സെലിബ്രിറ്റി പ്രീമിയര്‍ ഷോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. സുദർശനൻ കാഞ്ഞിരംകുളം നേത്ര്വതം നൽകുന്ന സ്വർണലയാ സിനിമാസിന്റെ ആദ്യ ചിത്രമാണ് "ദി തേർഡ് മർഡർ".
സംവിധായകൻ സുനിൽ ഇബ്രാഹിം ഈ സിനിമയുടെ കഥ പറഞ്ഞപ്പോൾ തന്നെ ഈ ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുക്കുകയായിരുന്നുവെന്നും, മുഖ്യ വേഷങ്ങളിലെത്തുന്ന സൈജു കുറുപ്പും ഇന്ദ്രൻസും വിനയ് ഫോർട്ടും മറ്റു താരങ്ങളുടെയും മികച്ച പ്രകടനം പ്രേക്ഷകർക്ക് തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന ചിത്രമാണിതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ചിത്രത്തിന്റെ ട്രെയ്‌ലർ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. റോയ്, അരികിൽ ഒരാൾ, ചാപ്‌റ്റേഴ്‌സ്, വൈ എന്നീ ചിത്രങ്ങൾക്ക് ശേഷം സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി തേർഡ് മർഡർ.
ജോണി ആന്റണി, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, മണികണ്ഠൻ പട്ടാമ്പി, റിയാസ് നർമ്മകല, സജൽ സുദർശനൻ, അനന്യ, ലിയോണ ലിഷോയ്, ഫറാ ഷിബിലാ എന്നിവരാണ് ദി തേർഡ് മർഡറിലെ മറ്റ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.
ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്; എഡിറ്റർ: വി. സാജൻ, കഥ: എം. എസ്. ഫൈസൽ ഖാൻ; സംഗീതം & പശ്ചാത്തല സംഗീതം: മെജോ ജോസഫ്; പ്രോജക്ട് ഡിസൈനർ: ഷിജു തമീൻസ്; എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്:അരുൺ വി. എസ്., മനാഫ് വള്ളക്കടവ്; പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്; ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുഹൈൽ ഇബ്രാഹിം,; അസോസിയേറ്റ് ഡയറക്ടേഴ്സ്: എം. ആർ. വിബിൻ, ഷമീർ എസ്; പ്രൊഡക്ഷൻ കോർഡിനേറ്റർ: ജിൻസ് ഭാസ്കർ,; പ്രൊഡക്ഷൻ ഡിസൈൻ: എം. ബാവ; മേക്കപ്പ്: അമൽ ചന്ദ്രൻ; സൗണ്ട് ഡിസൈൻ: എ. ബി. ജുബിൻ; സൗണ്ട് മിക്സിങ് : വിനോദ് പി ശിവറാം; കോസ്റ്റ്യൂംസ്: അക്ഷയ പ്രേംനാഥ്; ഡി.ഐ.; പ്രൊഡ്യൂസർ: രമേഷ് സി. പി.; വി.എഫ്.എക്സ്: ഐ. വി. എഫ്.എക്സ്, കൊച്ചി,; പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: പ്രവീൺ എടവണ്ണപ്പാറ, ദിലീപ് കോതമംഗലം; സ്റ്റിൽസ് : ഷാലു പേയാട്, പബ്ലിസിറ്റി: ഫണൽമീഡിയ, ദുബായ്; പി ആർ ഓ : പ്രതീഷ് ശേഖർ.