Gulf Stream

വാരാന്ത്യം; ഷാർജ പുസ്തകമേളയില്‍ തിരക്കേറും

ഷാർജ പുസ്തകമേളയിലേക്ക് ഒഴുകിയെത്തി പുസ്തകപ്രേമികള്‍. നവംബർ 5 ന് ആരംഭിച്ച പുസ്തകമേള 16 വരെയാണ്. വാരാന്ത്യ അവധി ദിനങ്ങളായ ശനി ഞായർ ദിവസങ്ങളില്‍ പുസ്തകമേളയിലേക്ക് കൂടുതല്‍ ജനങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷാ‍ർജ എക്സ്പോ സെന്‍ററിലേക്കുളള അൽ താവൂൻ റോഡ്, അൽഖാൻ റോഡുകളില്‍ ഗതാഗത തടസ്സം അനുഭവപ്പെടാന്‍ സാധ്യതയുളളതിനാല്‍ ബദല്‍ റോഡുകള്‍ ഉപയോഗിക്കണമെന്ന നിർദ്ദേശം ഷാർജ പോലീസ് നല്‍കിയിരുന്നു.

പ്രതീക്ഷയോടെയാണ് 44 മത് പുസ്തകമേളയെ കാണുന്നതെന്ന് ചിരന്തന പബ്ലിക്കേഷന്‍സിന്‍റെ പുന്നക്കന്‍ മുഹമ്മദ് അലി പറഞ്ഞു. ലോകത്തെ വിവിധ രാജ്യങ്ങളിലെ പുസ്തകങ്ങളെ കാണാനും വായിക്കാനുമുളള അവസരമുണ്ട് ഇവിടെ.അതുപോലെ തന്നെയാണ് വിവിധ രാജ്യങ്ങളില്‍ നിന്നുളള എഴുത്തുകാരുമായി സംവദിക്കാനുളള അവസരവും പുസ്തകോത്സവം തരുന്നു. പുതിയ എഴുത്തുകാർക്ക് അവരുടെ പുസ്തകങ്ങള്‍ ഷാർജ പുസ്തകമേളയില്‍ പ്രകാശനം ചെയ്യാനുളള വലിയ അവസരമാണ് പുസ്തകോത്സവം മുന്നോട്ടുവയ്ക്കുന്നത്. അതേസമയം തന്നെ പുസ്തകങ്ങളുടെ ഗുണനിലവാരമെന്നുളളതും പരിഗണിക്കേണ്ട വിഷയമാണ്. രണ്ടാമത്തെയും മൂന്നാമത്തെയുമെല്ലാം എഡിഷന്‍ പുറത്തിക്കുന്നതിന് പകരം പുതിയ എഴുത്തുകാർക്ക് അവസരം നല്‍കുകയെന്നതും പ്രധാനമാണെന്നും പുന്നക്കന്‍ പറഞ്ഞു.

പുന്നക്കന്‍ മുഹമ്മദ് അലി

പുസ്തകോത്സവത്തിന്‍റെ 44 മത് പതിപ്പിനെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ഒലീവ് പബ്ലിക്കേഷന്‍സിലെ സന്ദീപ് പറഞ്ഞു. ഒലീവിനെ സംബന്ധിച്ച് താഹാ മാടായിയുടെ ഉള്‍പ്പടെ നിരവധി പുസ്തകങ്ങള്‍ ഇത്തവണ പ്രകാശനം ചെയ്യുന്നുണ്ട്. പുസ്തകള്‍ക്ക് വിലയില്‍ കൂടുതല്‍ ഇളവ് നല്‍കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് 20 ശതമാനം വരെ ഇളവ് നല്‍കാനാണ് നിർദ്ദേശം. ഇന്ത്യയില്‍ നിന്നുളള പ്രസാധകരുടെ വലിയ സാന്നിദ്ധ്യം എല്ലാത്തവണത്തേയും പോലെ ഇത്തവണയുമുണ്ട്. അത് സ്വാഭാവികമായി വന്നുപോകുന്നതാണെന്നും സന്ദീപ് പറഞ്ഞു.

സന്ദീപ്

ഷാ‍ർജ പുസ്തകമേള: പുസ്തകങ്ങള്‍ വാങ്ങാന്‍ 45 ലക്ഷം ദിർഹം അനുവദിച്ച് ഷാ‍ർജ ഭരണാധികാരി

റെക്കോർഡ് നേട്ടത്തിൽ യൂണിയൻ കോപ്: മൂന്നാം പാദത്തിൽ 1.7 ബില്യൻ ദിർഹം മൊത്ത വരുമാനം

ലോകരുചികളെ വരവേറ്റ് യുഎഇ; ലുലു വേൾഡ് ഫുഡ് ഫെസ്റ്റിന് തുടക്കമായി

മുഖ്യമന്ത്രി യുഎഇയിലെത്തി

എം.വി കുഞ്ഞുമുഹമ്മദ് ഹാജിയുടെ ആത്മകഥ ‘തടാഗം-വിജ(ന)യ വഴിയിലെ ഓർമകൾ’ പ്രകാശനം ഇന്ന്

SCROLL FOR NEXT