Gulf Stream

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം ഇന്ന് സമാപിക്കും

ഷാർജയില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് സമാപനം. ഈ മാസം ആറിന് ആരംഭിച്ച പുസ്തകോത്സവം കാണാനും പുസ്തകങ്ങള്‍ വാങ്ങിക്കാനുമായി നിരവധി പേരാണ് എത്തിയത്. മലയാളത്തില്‍ നിന്നുമാത്രം അഞ്ഞൂറിലധികം പുസ്തകങ്ങളുടെ പ്രകാശനമാണ് റൈറ്റേഴ്സ് ഹാളില്‍ നടന്നത്. വാരാന്ത്യമായതുകൊണ്ടുതന്നെ ശനിയാഴ്ച പുസ്തകമേളയില്‍ സാമാന്യം തിരക്ക് അനുഭവപ്പെട്ടു. അവസാന ദിനമായതുകൊണ്ടുതന്നെ ഞായറാഴ്ചയും വലിയ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്.

എല്ലാത്തവണത്തേയുമെന്നപോലെ കേരളത്തില്‍ നിന്ന് നിരവധി എഴുത്തുകാരും സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പുസ്തകമേളയ്ക്കെത്തി. കുട്ടികള്‍ക്കും മുതിർന്നവർക്കും ആസ്വദിക്കാന്‍ കഴിയുന്ന വിവിധ തരത്തിലുളള വർക്ക് ഷോപ്പുകളും പുസ്തകോത്സവത്തിന്‍റെ ഭാഗമായി നടന്നു. പാചകത്തില്‍ താല്‍പര്യമുളളവർക്കായി നടത്തിയ കുക്കറി വർക്ക് ഷോപ്പുകളിലും നിരവധി പേർ ഭാഗമായി. 108 രാജ്യങ്ങളില്‍ നിന്നായി ഇത്തവണ 2522 പ്രസാധകരാണ് പുസ്തകോത്സവത്തിന്‍റെ ഭാഗമായത്. പുസ്തകത്തില്‍ നിന്ന് ആരംഭിക്കുന്നുവെന്ന സന്ദേശമുയർത്തിയാണ് ഇത്തവണ പുസ്തകോത്സവം നടന്നത്.

e4m ഇന്ത്യന്‍ മാര്‍ക്കറ്റിംഗ് അവാര്‍ഡ്‌സ് സൗത്ത് 2026ല്‍ രണ്ട് പുരസ്‌കാരങ്ങള്‍ നേടി ബിഎംഇജി

ഗോഡ്‌സ്പീഡ് ഇമിഗ്രേഷന് കൊച്ചിയില്‍ പുതിയ കോര്‍പറേറ്റ് ഓഫീസ്; വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

ബോക്‌സ് ഓഫീസിൽ നിവിൻ പോളി - ഗിരീഷ് എ ഡി - ഭാവന സ്റ്റുഡിയോസ് മാജിക്; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' രണ്ടാം ട്രെയിലർ

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്നാ സിനിമയിൽ ഏറ്റവും എക്സൈറ്റ് ചെയ്യിപ്പിച്ചത് അതിന്റെ തിരക്കഥ: വിജയരാഘവൻ

ബിജു മേനോന് പിറന്നാൾ സമ്മാനം; നടന്റെ ജന്മദിനത്തിൽ 'അവറാച്ചൻ ആൻഡ് സൺസ്' പുതിയ ഗാനം പുറത്ത്

SCROLL FOR NEXT