Gulf Stream

ഗസയ്ക്ക് ഐക്യദാർഢ്യം: ഷാർജയില്‍ പുതുവർഷാഘോഷങ്ങള്‍ക്ക് നിരോധനം

ഇസ്രായേല്‍ ഹമാസ് യുദ്ധക്കെടുതിയില്‍ ജീവന്‍ പൊലിഞ്ഞവർക്കുളള ആദരസൂചകമായി ഷാർജയില്‍ ഇത്തവണ പുതുവർഷ ആഘോഷമുണ്ടാകില്ല. ഷാ‍ർജ പോലീസാണ് ഇക്കാര്യം അറിയിച്ചത്. വെടിക്കെട്ടുള്‍പ്പടെയുളള എല്ലാ ആഘോഷങ്ങളും വിലക്കിയിട്ടുണ്ട്. ഇസ്രായേല്‍ ഹമാസ് സംഘർഷത്തില്‍ ഗസയില്‍ ഇതുവരെ 20000 പേർ മരിച്ചുവെന്നാണ് കണക്കുകള്‍.

തീരുമാനത്തെ പിന്തുണയ്ക്കണെന്ന് ഷാ‍ർജ പോലീസ് വ്യക്തികളോടും സ്ഥാപനങ്ങളോടും അഭ്യർത്ഥിച്ചു. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ നിയമനടപടികളുണ്ടാകുമെന്നും സമൂഹ മാധ്യമഅക്കൗണ്ടിലൂടെ ഷാർജ പോലീസ് അറിയിച്ചു. നിയമലംഘകർക്കെതിരെയുളള ശിക്ഷ എന്തായിരിക്കുമെന്നതുള്‍പ്പടെയുളള കാര്യങ്ങള്‍ പോലീസ് വ്യക്തമാക്കിയിട്ടില്ല.

പുതുവത്സരത്തലേന്ന് ഷാർജ അല്‍ മജാസ് വാട്ടർ ഫ്രണ്ടിലടക്കം വർണാഭമായ വെടിക്കെട്ട് നടക്കാറുണ്ട്. ഗസയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പരിപാടികളും എമിറേറ്റില്‍ നടക്കാറുണ്ട്. ഷാർജ മലീഹയില്‍ നടത്താനിരുന്ന തന്‍വീർ സാക്രഡ് മ്യൂസിക് ഫെസ്റ്റിവല്‍ മാറ്റിവച്ചിരുന്നു. നേരത്തെ, പലസ്തീനിയന്‍ എഴുത്തുകാരനുളള പുരസ്കാരം റദ്ദ് ചെയ്തതിനെ തുടർന്ന് ഫ്രങ്ക് ഫർട്ട് ഇന്‍റർനാഷണല്‍ ബുക്ക് ഫെയറില്‍ നിന്നും ഷാർജ ബുക്ക് അതോറിറ്റിയും എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷനും പിന്‍മാറുകയും ചെയ്തിരുന്നു.

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

റിപ്പീറ്റ് അടിച്ച് കാണാൻ ഒരു കിടിലൻ ലൂപ്പ് പടം വരുന്നു; ഫൺ ട്രെയിലറുമായി 'ധൂമകേതു'

നായകൻ പ്രകാശ് വർമ്മ, ഒപ്പം മമ്മൂട്ടിയുടെ കരിക്കാമുറി ഷൺമുഖനും; ലോ ആൻഡ് ഓർഡർ തിയറ്ററുകളിൽ

രണ്ടാം ഘട്ടത്തില്‍ ആന്റി നര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം, ഓപ്പറേഷന്‍ തൂഫാന്‍ ഇനി വാര്‍ഡുകളിലേക്ക്: രമേശ് ചെന്നിത്തല

പോക്കിരിരാജയിലെ മമ്മൂക്കയുടെ എൻട്രി സീനിൽ ഇന്നോവ കാറുകൾ മഹേഷ് നാരായണൻ എഡിറ്റ് ചെയ്ത് ചേർത്തത്: വൈശാഖ്

SCROLL FOR NEXT