Gulf Stream

യുഎഇയില്‍ സ്കൂളുകള്‍ തുറന്നു

മധ്യവേനല്‍ അവധി കഴിഞ്ഞ് യുഎഇയില്‍ സ്കൂളുകള്‍ തുറന്നു. ഇത്തവണ ജൂണ്‍ 28 നായിരുന്നു ബലിപ്പെരുന്നാള്‍ എന്നുളളതുകൊണ്ടുതന്നെ ജൂണ്‍ 27 മുതല്‍ തന്നെ പല സ്കൂളുകളിലും അവധി ആരംഭിച്ചിരുന്നു. ഇതോടെ രണ്ടുമാസക്കാലത്തെ പൂർണമായ അവധിക്ക് ശേഷമാണ് ഇന്ന് സ്കളുകള്‍ തുറന്നത്.

യുഎഇയുടെ പാഠ്യപദ്ധതിക്ക് കീഴിലുളള വിദ്യാലയങ്ങളിലും ഏഷ്യന്‍ ഇതര പാഠ്യപദ്ധതിയുളള സ്കൂളുകളിലും പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോള്‍ ഇന്ത്യന്‍ കരിക്കുലം പിന്തുടരുന്ന സ്കൂളുകളില്‍ ഏപ്രിലില്‍ ആരംഭിച്ച അധ്യയന വർഷത്തിന്‍റെ രണ്ടാം സെഷനാണ് ആരംഭിക്കുന്നത്. ഡിസംബർ വരെ നീണ്ടുനില്‍ക്കുന്ന രണ്ടാം സെഷനിലാണ് പല സ്കൂളുകളിലും കലാകായിക മത്സരങ്ങള്‍ നടക്കുന്നത്.

രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കാന്‍ സ്കൂളുകളും ഒരുങ്ങിക്കഴിഞ്ഞു. വിവിധ ഷോപ്പിംഗ് മാളുകളിലും കഴിഞ്ഞ ദിവസങ്ങളില്‍ സ്കൂള്‍ സാമഗ്രികള്‍ വാങ്ങാന്‍ വലിയ തിരക്ക് അനുഭവപ്പെട്ടു. റോഡുകളില്‍ തിരക്കുണ്ടാകുമെന്ന അറിയിപ്പ് വിവിധ എമിറേറ്റുകളിലെ ഗതാഗത വകുപ്പും പോലീസും നല്‍കിയിട്ടുണ്ട്.

അതേസമയം വേനലവധിക്ക് നാട്ടിലേക്ക് പോയ മലയാളികളില്‍ പലരും ഓണം നാട്ടിലാഘോഷിച്ചാണ് തിരിച്ചുവരാന്‍ ഒരുങ്ങുന്നത്. സ്കൂള്‍ തുറക്കുന്നതിനോട് അനുബന്ധിച്ചുളള വിമാനടിക്കറ്റ് നിരക്കിലെ വർദ്ധനവും യാത്ര നീട്ടാന്‍ കാരണമായി. ഇ​പ്പോ​ൾ 1500 ദി​ർ​ഹ​മാ​ണ് കേ​ര​ള​ത്തി​ൽ നി​ന്നും യു.​എ.​ഇ​യി​ലേ​ക്കു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ വി​മാ​ന നി​ര​ക്ക്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT